‘രാഷ്ട്രീയ വിവാദങ്ങളെല്ലാം മുകേഷ് വരുത്തിവെച്ചത്, തിരുത്താന്‍ തയ്യാറായില്ല’: മേതില്‍ ദേവിക

രാഷ്ട്രീയത്തില്‍ മുകേഷ് നേരിടുന്ന വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണെന്ന് മേതില്‍ ദേവിക. അതൊന്നും തിരുത്താന്‍ അദ്ദേഹം തയാറല്ലായിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ അതിന്‍റെ വരുംവരായ്കകള്‍ അദ്ദേഹം തന്നെ അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. മുകേഷുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നെന്ന വാർത്തയ്ക്ക് പിന്നാലെയാണ് പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എറണാകുളത്ത അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ചിരുന്നെന്നും തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയായിരുന്നു എന്നും ദേവിക വ്യക്തമാക്കി. മുകേഷിനോടോ കുടുംബത്തോടോ യാതൊരു പ്രശ്നവുമില്ല. വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരുമെന്നും ദേവിക കൂട്ടിച്ചേർത്തു ഞാന്‍ […]

പാലക്കാട് ആര്‍എസ്എസ്- എസ്ഡിപിഐ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

പാലക്കാട് ആര്‍എസ്എസ്- എസ്ഡിപിഐ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. എസ്ഡിപിഐ മലമ്പുഴ മണ്ഡലം മേഖല സെക്രട്ടറി പാറ മായംകുളം സക്കീര്‍ ഹുസൈന്‍ ആണ് വെട്ടേറ്റത്.സക്കീര്‍ ഹുസൈന്റ കൈപ്പത്തി അറ്റ നിലയിലാണുള്ളത്. തലയ്ക്കും പരുക്കേറ്റു. ഇയാളെ വിദഗ്ദ ചികില്‍സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. The post പാലക്കാട് ആര്‍എസ്എസ്- എസ്ഡിപിഐ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു appeared first on Reporter Live.

45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; ലക്ഷ്യം കൈവരിച്ച് വയനാട്, കാസര്‍ഗോഡ് ജില്ലകള്‍; 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍

സംസ്ഥാനത്തെ വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. ലഭ്യമായ കണക്കനുസരിച്ച് 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വയനാട് ജില്ലയില്‍ 2,72,333 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 3,50,648 പേര്‍ക്കുമാണ് വാക്‌സിന്‍ നല്‍കാനായിരുന്നു ലക്ഷ്യം വച്ചത്. ഇതില്‍ 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ആരെങ്കിലും […]

‘കൊവിഡ് പ്രതിസന്ധി കോവളത്തെയും ബാധിച്ചു’; നഷ്ട പ്രതാപം തിരിച്ചുപിടിക്കുമെന്ന് മുഹമ്മദ് റിയാസ്

ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന്‍റെ നഷ്ട പ്രതാപം തിരിച്ചുപിടിക്കാന്‍ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതു സംബന്ധിച്ച് തിരുവനന്തപുരത്തെ കോവളം ടൂറിസം വികസനവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേര്‍ന്നതായും മന്ത്രി അറിയിച്ചു. ‘കൊവിഡ് തീര്‍ത്ത പ്രതിസന്ധി കോവളത്തെയും ബാധിച്ചിട്ടുണ്ട്. വിദേശികളെ കോവളത്തേക്ക് പ്രധാനമായും ആകര്‍ഷിച്ചത് കടലിന്‍റെ പനോരമിക് ആയ കാഴ്ചയും സൂര്യസ്നാനം ചെയ്യാനുള്ള ബീച്ചിന്‍റെ സൗകര്യവുമായിരുന്നു. സഞ്ചാരികളുടെ സ്വൈര്യ വിഹാരത്തിനും, സ്വകാര്യതയ്ക്കും […]

‘പിള്ളേര് മാസാണ്, അത്ഭുതങ്ങള്‍ സൃഷ്ടിക്കും’; രാജാജി നഗറിലെ താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് എഎ റഹീം

സൂര്യയുടെ അയന്‍ സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ച രാജാജി നഗറിലെ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും പുതിയ വിസ്മയങ്ങള്‍ക്കായി അവര്‍ക്ക് മുന്നില്‍ നമുക്ക് കാത്തു നില്‍ക്കാമെന്നും റഹീം അഭിപ്രായപ്പെട്ടു. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നല്‍കി സെല്‍ഫിയെടുത്ത ശേഷമാണ് എഎ റഹീമും സംഘവും മടങ്ങിയത്. എഎ റഹീം പറഞ്ഞത്: ”രാജാജി നഗറിലെ താരങ്ങളെ കാണാന്‍ പോയി…അതുല്യ പ്രതിഭകള്‍. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നല്‍കി. ഡിവൈഎഫ്‌ഐ […]

Karuvannur bank scam: CPI(M) expels four

Disciplinary action against party leaders too

State running out of vaccine stock

Next stock from Centre due only on July 29

തങ്ങളുടെ റാഗിങ് ബുള്‍ ആണ് ഈ ചിത്രം, മോഹന്‍ലാല്‍ 15 കിലോയോളം കുറയ്ക്കണം; മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നു!, വിവരങ്ങള്‍ ഇങ്ങനെ

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുളള്ത്. ഈ കൂട്ടുകെട്ടില്‍ ഒരു സ്പോര്‍ട്സ് ഡ്രാമ ഒരുങ്ങുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് പ്രിയദര്‍ശന്‍. ബോളിവുഡ് ഹങ്കാമ എന്ന പോര്‍ട്ടലിനോടാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ബോക്‌സറുടെ കഥയാണ് പറയുന്നത്. അയാളുടെ ഉയര്‍ച്ചകളെയും വീഴ്ചകളെയും കുറിച്ചാണ് സിനിമ. മോഹന്‍ലാലും താനും ചേര്‍ന്ന് എല്ലാ തരത്തിലുള്ള സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ ഒരു സ്‌പോര്‍ട്‌സ് ചിത്രം ചെയ്തിട്ടില്ല. തങ്ങളുടെ […]

‘അമ്മയും ഞാനും”, അമ്മയുടെ കയ്യിലിരിക്കുന്ന, മലയാളികളുടെ ഈ പ്രിയ ഗായികയെ മനസിലായോ!?

തെന്നിന്ത്യയിലടക്കം നിരവധി ആരാധകരുള്ള ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളി അല്ലാതിരുന്നിട്ടു കൂടി ഉച്ചാരണ ശുദ്ധിയോടെയുള്ള ശ്രേയയുടെ ശബ്ദമാധുര്യം ആസ്വദിക്കുന്നവരാണ് മലയാളികള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ കുഞ്ഞുനാളിലെ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശ്രേയ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സംഗീത ആസ്വാദകരുടെ പ്രിയ ഗായിക തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ കയ്യില്‍ ഇരിക്കുന്ന കുഞ്ഞു ശ്രേയയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘1984ല്‍ അമ്മയും ഞാനും” എന്ന ക്യാപ്ഷനാണ് […]

‘ഇത് ദൈവം സമ്മാനിച്ച അതുല്യ നിമിഷം, എന്റെ മകള്‍ എന്റെ പ്രിയ സുഹൃത്ത് ലാലിനൊപ്പം അഭിനയിച്ചു’ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയില്‍ കല്യാണി പ്രിയദര്‍ശനും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങിയത് കല്യാണിയുടെ സീനുകള്‍ വെച്ചായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം കല്യാണി അഭിനയിച്ചതില്‍ സന്തോഷമറിയിച്ചിരിക്കുകയാണ് അച്ഛനും സംവിധായകനുമായ പ്രിയദര്‍ശന്‍. ഇത് ദൈവം സമ്മാനിച്ച അതുല്യ നിമിഷമാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ‘ഇത് ദൈവം സമ്മാനിച്ച അതുല്യ നിമിഷമാണ്. എന്റെ മകള്‍ എന്റെ പ്രിയ സുഹൃത്ത് ലാലിനൊപ്പം […]