മലയാള സിനിമയിലെ എക്കാലത്തും ഓര്മിക്കപെടുന്ന വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് കുണ്ടറ ജോണി. പേരാത്ര പരിചിതം അല്ലെങ്കിലും ആളെ കണ്ടാൽ പ്രേക്ഷകർക്ക് അറിയാം.

വില്ലതരവും ഹാസ്യവുമൊക്കെയായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് അദ്ദേഹം. 23ാമത്തെ വയസ്സിലാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. അഹ്നിപര്‍വ്വതം എന്ന സിനിമയിലൂടെയായിരുന്നു സിനിമാപ്രവേശം. സിനിമാഷൂട്ടിങ്ങിന് വേണ്ടിയായാണ് അദ്ദേഹം ആദ്യമായി ചെന്നൈയിലേക്ക് പോയത്.

തുടക്കത്തില്‍ റേപ്പ് സീനുകളിലും താന്‍ അഭിനയിച്ചിരുന്നതായി അദ്ദേഹം പറയുന്നു.വിവാഹത്തിന് മുന്‍പ് തന്നെ ഇനി അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തതായി അദ്ദേഹം പറയുന്നു. ഭാര്യ കോളേജ് അധ്യാപികയാണ്.

ഇത്തരത്തിലുള്ള രംഗങ്ങളില്‍ അഭിനയിക്കുമ്ബോള്‍ അത് കുടുംബത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിരുന്നു. അപൂര്‍വ്വമായി മാത്രമേ താന്‍ തിയേറ്ററില്‍ പോവാറുള്ളൂ. ഫൈറ്റ് ചെയ്യുന്നതിനിടയിലെ രംഗങ്ങളും മറ്റും കാണുമ്ബോള്‍ പ്രേക്ഷകര്‍ പല തരത്തിലുള്ള കമന്റുകളാണ് പറയാറുള്ളത്.

വീട്ടിലും ഇങ്ങനെ തന്നെയാണോ അദ്ദേഹമെന്ന് പലരും തന്നോട് ചോദിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യയും പറയുന്നു. യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. ഒരുകാലത്ത് ഏറ്റവും കൂടുതല്‍ റേപ്പ് സീനില്‍ അഭിനയിച്ച വ്യക്തി താനായിരുന്നു. 8 വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കുന്ന തരത്തിലുള്ളൊരു രംഗമുണ്ടായിരുന്നു അങ്കച്ചമയം എന്ന സിനിമയില്‍.

ആ രംഗത്ത് അഭിനയിക്കാനാവില്ലെന്ന തരത്തില്‍ സംവിധായകനോട് പറഞ്ഞിരുന്നു. താന്‍ ആ നാട്ടിലെ ബിസിനസ്സുകാരനും സ്‌കൂളുമൊക്കെ നടത്തുന്നയാളാണ്, തന്റെ കഥാപാത്രത്തിന്റെ ബ്രൂട്ടാലിറ്റി കാണിക്കുന്നതിന് വേണ്ടിയാണിതെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. വിവാഹത്തിന് മുന്‍പായിരുന്നു അത്. വിവാഹ ശേഷം താന്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കാറില്ല. സിനിമ നഷ്ടമായാലും അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു താനെന്നും അദ്ദേഹം പറയുന്നു.

kundara jhony about rape scene

The post അതോടെ ഇനി റേപ്പ് രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു – കുണ്ടറ ജോണി appeared first on metromatinee.com Lifestyle Entertainment & Sports .