മലയാളികളുടെ ഇഷ്ട്ട നടിയാണ് ഭാവന.വിവാഹത്തിന് ശേഷം സിനിമയിൽ സജീവഅല്ലെങ്കിലും സോഷ്യൽ മീഡിയയിലും മറ്റ് പരിപാടികളിലും താരം പങ്കെടുക്കാൻ എത്തുന്നത് വാർത്തയാകാറുണ്ട് ഇപ്പോഴിതാ നടി ഭാവനയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളായ രമ്യ നമ്ബീശന്റെയും ശില്‍പ്പ ബാലയുടെയും ഷഫ്നയുടെയും സയനോരയുടെയും മൃദുല മുരളിയുടെയും സൗഹൃദത്തെ കുറിച്ച് പറയുകയാണ് താരം.ഭാവന- നവീന്‍ വിവാഹം വലിയൊരു ആഘോഷമാക്കി മാറ്റിയതില്‍ഇവരുടെ പങ്കാളിത്തം ചെറുതൊന്നുമല്ല. ശില്‍പ്പയ്ക്കും രമ്യയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ആ സൗഹൃദത്തെക്കുറിച്ച്‌ അത്ഭുതപ്പെടുകയാണ് ഭാവന.

“ഈ മുഴുവന്‍ പ്രപഞ്ചത്തില്‍ ആളുകള്‍ എങ്ങനെ കണ്ടുമുട്ടുന്നു, അവര്‍ എങ്ങനെ അടുക്കുന്നു, എങ്ങനെ അവര്‍ മികച്ച ചങ്ങാതിമാരാകുന്നുവെന്ന് ഞാന്‍ ചിലപ്പോള്‍ അത്ഭുതപ്പെടാറുണ്ട്” എന്ന അടിക്കുറിപ്പോടെയാണ്‌ ഭാവന ചിത്രം പങ്കുവെച്ചത്.താരത്തിന്റെ അടുത്ത സുഹൃത്തായ നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയ ചടങ്ങിലും പതിവ് തെറ്റിക്കാതെ ഈ കൂട്ടുകാരികൾ ഒത്തുകൂടിയിരുന്നു. ഭാവനയും രമ്യ നമ്ബീശനും സയനോരയും ശില്‍പ്പയും ഷഫ്നയുമെല്ലാം കൂടി മൃദുലയുടെ വിവാഹ നിശ്ചയം ആഘോഷമാക്കി മാറ്റിയത് വലിയ വാർത്തയായിരുന്നു.

ഇവര്‍ക്കു പുറമെ നടന്‍ മണിക്കുട്ടന്‍., വിജയ് യേശുദാസ്, ഗായിക അമൃത, അഭിരാമി, തുടങ്ങിയവരും മൃദുലയുടെ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വൈറലായിരുന്നു.

about bhavana

The post അതോർക്കുമ്പോൾ എനിക്ക് അത്ഭുതമാണ് തോന്നുന്നത്;ഭാവന പറയുന്നു! appeared first on metromatinee.com Lifestyle Entertainment & Sports .