അന്ന് ജനൽ കർട്ടൻ മാറ്റിയപ്പോൾ കണ്ട കാഴ്ച !!!- ഷംന കാസിം

നൃത്ത രംഗങ്ങളിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്നയാളാണ് ഷംന കാസിം .തമിഴിലും കന്നഡയിലുമൊക്കെ സജീവ സാന്നിധ്യമായ ഷംന ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് കടന്നു വന്നത് കുട്ടനാടൻ ബ്ലോഗിലൂടെയാണ്. ഇപ്പോൾ തനിക്ക് ഹണിമൂൺ പോകാൻ ആഗ്രഹമുള്ള സ്ഥലം വെളിപ്പെടുത്തിയിരിക്കുകയാണ് ഷംന കാസിം.

സ്റ്റേജ് ഷോകള്‍ക്കായി ഇവര്‍ നിരവധി രാജ്യങ്ങള്‍ സഞ്ചരിച്ചിട്ടുളള ഷംന തന്നെ ആകര്‍ഷിച്ച സ്ഥലം ചെക്കോസ്ലോവാക്കിയയാണെന്ന് പറയുന്നു . സ്ഥലത്തിന്റെ ഭംഗി തന്നെ അത്രയധികം ആകര്‍ഷിച്ചതു കൊണ്ട് തന്റെ ഹണിമൂണ്‍ അവിടെ തന്നെ ആയിരിക്കുമെന്ന് താരം ഉറപ്പിച്ചു.

പാര്‍ത്ഥിപന്‍ സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് ഷംന ചെക്കോസ്ലോവാക്കിയയില്‍ എത്തിയത്. സ്ഥലം കണ്ടപ്പോള്‍ തന്നെ താരം ഒരു കാര്യം ഉറപ്പിച്ചു. തന്റെ തന്റെ ഹണിമൂണ്‍ സ്ഥലം ചെക്കോസ്ലോവാക്കിയായിരിക്കുമെന്ന് . ഓസ്‌ട്രേലിയയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതു ശേഷം രാത്രിയോടെയായിരുന്നു ഇവര്‍ ചെക്കോസ്ലോവാക്കിയയില്‍ എത്തിയത്.

പുലര്‍ച്ചെ മുറിയുടെ കര്‍ട്ടന്‍ മാറ്റിയപ്പോഴാണ് അത്ഭുത ദൃശ്യം ദര്‍ശിച്ചത്. എത്ര മനോഹരമായിരുന്നു അത്. ഇത്രയധികം മനോഹാരിത ചെക്കോസ്ലോവാക്കിയയ്ക്ക് ഉണ്ടായിരുന്നോ എന്ന് തോന്നിപ്പോയ നിമിഷമായിരുന്നു അതെന്ന് താരം പറയുന്നു. ഷൂട്ട് വേഗം തീര്‍ന്നതിനാല്‍് അധികം അവിടെ ചുറ്റിക്കാണാന്‍ സാധിച്ചില്ല. എങ്കിലും തന്റെ ഹണിമൂണ്‍ ഇവിടെയായിരിക്കുമെന്ന് താരം ഉറപ്പിച്ചു പറയുകയായിരുന്നു

shamna kasim about her honeymoon

The post അന്ന് ജനൽ കർട്ടൻ മാറ്റിയപ്പോൾ കണ്ട കാഴ്ച !!!- ഷംന കാസിം appeared first on metromatinee.com Lifestyle Entertainment & Sports .