പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധവുമായി നടി നിമിഷ സജയൻ. ഈ വിഷയവുമായി ബന്ധപ്പെട്ട് സിസിനിമ മേഖലയിൽ നിന്നും നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ആദ്യമേ നിലപാട് വ്യക്തമാക്കിയ ഒരാളാണ് നനിമിഷ . അതിന്റെ ഭാഗമായി എറണാകുളത്ത് നടന്ന പ്രതിഷേധത്തില്‍ താരം പങ്കെടുത്തിരുന്നു .

‘എല്ലാരും തുല്യരാകുന്ന, ഒരുമയോടെ നില്‍ക്കുന്ന നാളുകളാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ നിലപാട് ഞാനീ വിഷയത്തില്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് എറണാകുളത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതും. അഭിനേതാവ് എന്നതിനേക്കാള്‍ ഒരു ഇന്ത്യന്‍ പൗരയാണെന്ന ബോധം കൂടിയുണ്ട്. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാര്‍ക്കുമുണ്ട്. അത് പ്രൊഫഷണല്ല, തീര്‍ത്തും വ്യക്തിപരമായിട്ടുള്ള കാര്യമാണ്. അതിന്റെ പേരില്‍ എന്ത് മോശം അഭിപ്രായം വന്നാലും ഞാനത് കാര്യമാക്കുന്നില്ല.’

‘സത്യസന്ധമായി പെരുമാറാനാണ് പഠിച്ചിട്ടുള്ളത്. പലപ്പോഴും കലാകാരന്മാര്‍ ഇത്തരം പ്രതിഷേധങ്ങളില്‍ നിന്ന് മാറി നില്‍ക്കാറാണ് പതിവ്. നമ്മളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഇല്ലാത്തതാണ് അതിന്റെ പ്രശ്നം. പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെയെങ്കിലും രേഖപ്പെടുത്തിയവരുണ്ട്. അതില്‍ സന്തോഷമാണ് തോന്നുന്നത്. എല്ലാവര്‍ക്കും ആ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കഴിയണമെന്നില്ല. തിരക്കുള്ള സമയത്ത് പ്രതിഷേധിക്കാന്‍ കഴിഞ്ഞില്ലെന്ന് കരുതി അവരെ കുറ്റപ്പെടുത്താനും കഴിയില്ല’. കൗമുദിയുമായുള്ള അഭിമുഖത്തില്‍ നിമിഷ പറഞ്ഞു.

nimisha sajayan

The post അഭിനേതാവ് എന്നതിനേക്കാള്‍ ഒരു ഇന്ത്യന്‍ പൗരയാണ് ഞാൻ; പൗരത്വ ഭേദഗതി നിയമത്തനെത്തിയരെ വീണ്ടും നിമിഷ സജയൻ appeared first on metromatinee.com Lifestyle Entertainment & Sports .