കഴിഞ്ഞ ദിവസം കേരളത്തിലെ അറിയപ്പെടുന്ന ബോഡിബില്‍ഡറും ടി വി അവതാരകയുമായ ശ്രീയ അയ്യര്‍ ചില തുറന്നു പറച്ചിൽ നടത്തിയിരുന്നു.തന്റെ ജീവിതത്തിൽ ഉണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ച് അവതാരിക വെളിപ്പെടുത്തിയിരുന്നു.തനിക്ക് ഒരു പ്രണയമുണ്ടായിരുന്നെന്നും ആ ബന്ധത്തിൽ തനിക്ക് സന്തോഷം ഉണ്ടായിട്ടില്ലെന്നും, അനുഭവിക്കേണ്ടി വന്നത് യാധനകളാണെന്നും നടി തുറന്നു പറഞ്ഞു.
ഇപ്പോള്‍ ശ്രീയയുടെ തുറന്നു പറച്ചിലിന് പിന്നാലെ പ്രമുഖ ബിഗ് ബോസ് താരത്തിനെതിരെ പ്രതിഷേധവുമായി ചിലര്‍ എത്തിയിരിക്കുകയാണ്.

ഇരുപത് വയസുള്ള സമയത്ത് എനിക്കൊരു പ്രണയം ഉണ്ടായി.
അത് നാട്ടിലും വീട്ടിലുമൊക്കെ അറിഞ്ഞു. എന്റെ സോഷ്യല്‍ മീഡിയയിലൂടെ ഞാന്‍ തന്നെയാണ് അത് പറഞ്ഞത്. ഹിന്ദു അയ്യര്‍ ഫാമിലിയില്‍ നിന്നുള്ള താന്‍ അന്യമതസ്ഥനുമായുണ്ടായ പ്രണയത്തിലായത് വീട്ടില്‍ ഒരുപാട് ഇഷ്യൂ ഉണ്ടാക്കി. എനിക്ക് തിരിച്ച് വരണമെന്ന് ഉണ്ടെങ്കില്‍ പോലും വീട്ടിലെ സാഹചര്യം അതിന് സമ്മതിക്കുന്നതായിരുന്നില്ല.അവിടുത്തെ കാര്യം മറ്റൊന്ന് ആയിരുന്നു. എനിക്ക് പുറത്തിറങ്ങിയാന്‍ പോലും കഴിഞ്ഞിരുന്നില്ല. പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ എന്ത് പറയും. വീട്ടുകാരോട് ഒന്നും പറയാന്‍ പറ്റില്ലായിരുന്നു. അതൊക്കെ ആയിരുന്നു ടെന്‍ഷന്‍ ആക്കിയിരുന്നത്.

ഇന്നും അത് ഓര്‍ക്കുമ്പോള്‍ തന്നെ ഞാന്‍ ടെന്‍സ്ഡ് ആകും. അയാളുടെ വീട്ടില്‍ ചെന്ന് താമസിക്കേണ്ടി വന്നു. ശാരീരികവും മാനസികവും ആയ ഉപദ്രവങ്ങള്‍ താന്‍ നേരിടേണ്ടി വന്നു. കാല് ഒടിഞ്ഞു. ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് സുഹൃത്തുക്കളോട് പോലും പറയാന്‍ പറ്റില്ലായിരുന്നു.
എന്താ ചെയ്യേണ്ടതെന്ന് പോലും അറിയാതെ ഞാന്‍ നിശ്ചലയായി പോയി. ഒരു വിധമാണ് ഒരു സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുന്നത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിന്നെ ഒരു താമസസ്ഥലം കണ്ടെത്തിയെന്നും ശ്രീയ പറയുന്നു. കൂട്ടുകാര്‍ക്ക് മെസേജ് അയച്ച ശേഷം മരിക്കാന്‍ തീരുമാനിച്ചതായും ശ്രീയ വ്യക്തമാക്കി.

എന്നാൽ ശ്രീയ പറയുന്ന ആ വ്യക്തി ബിഗ്‌ബോസ് താരം ബഷീർ ബഷി ആണെന്നും ഇപ്പോൾ രണ്ട് ഭാര്യാമാരുമായി അദ്ദേഹം സുഗമായി ജീവിക്കുകയാണെന്നുമൊക്കെ കമെന്റുകൾ വന്നു. ഇപ്പോൾ ഇതിന് വ്യക്തത വരുത്തി രംഗത്ത വന്നിരിക്കുകയാണ് ബഷീർ.തന്റെ യൂടൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഫേസ്ബുക്കിലൂടെ പരിചയപെട്ട ബന്ധമാണ് എനിക്കും സുഹാനയ്ക്കും ശ്രീയയുമായി ഉണ്ടായിരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ബഷീർ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. പിന്നീട് ഒരിക്കൽ വീട് വിട്ടിറിങ്ങി ശ്രീയ വന്നു എന്നും സഹായിക്കണം എന്നുപറഞ്ഞുള്ള ഫോൺ വിളി ആണ് തങ്ങൾക്ക് വിന ആയതെന്നും ബഷീർ പറഞ്ഞു. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോരേണ്ടി വന്നതായും, കുറെ ദിവസങ്ങൾ ഞങ്ങൾക്ക് ഒപ്പം അവർ കഴിഞ്ഞതാണ്.

കുറേദിവസം ഇവളെ കാണാതെ ആയപ്പോൾ അവളുടെ വീട്ടുകാർ കേസ് കൊടുത്തുവെന്നും, എന്നാൽ പ്രശ്‌നം ഓവർ ആയപ്പോൾ ഇവൾ വീട്ടുകാർക്കെതിരെ കംപ്ലിയിൻറ് പേപ്പർ ഹൈക്കോടതിയിൽ നൽകി. എന്നാൽ പിന്നീടും വീട്ടുകാർ അടങ്ങുന്ന സാഹചര്യം ഉണ്ടാകാതെ ആയപ്പോഴാണ് തലയിൽ തട്ടമിട്ടും ചാനൽ പരിപാടിയിൽ എന്നെ കൂടി പങ്കെടുപ്പിച്ചുകൊണ്ടും രംഗത്ത് വന്നത്.അതു വീട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രമാണ് എന്ന് അവൾ കരഞ്ഞു കാല് പിടിച്ചതുകൊണ്ടാണ് ഞാൻ സമ്മതിച്ചതെന്നും, സത്യത്തിൽ ഞാനും സുഹാനയും ട്രാപ്പിൽ ആവുക ആയിരുന്നതായും ബഷീർ വ്യക്തമാക്കി. ടിവി ഷോയിൽ വന്നതിനെത്തുടർന്ന് എന്റെയും സുഹാനയുടെയും വീട്ടിൽ വലിയ ഇഷ്യൂ ആയെന്നും ബഷീർ പറയുന്നു.

about basheer bashi

The post അയാളുടെ വീട്ടില്‍ ചെന്ന് താമസിക്കേണ്ടി വന്നു. ശാരീരികവും മാനസികവും ആയ ഉപദ്രവങ്ങള്‍ താന്‍ നേരിടേണ്ടി വന്നു. കാല് ഒടിഞ്ഞു. ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിട്ടുണ്ട്.ബഷീർ ബഷിക്കെതിരെ ഗുരുതര ആരോപണവുമായി അവതാരിക! appeared first on metromatinee.com Lifestyle Entertainment & Sports .