അവരുടെ ആവശ്യങ്ങൾ ഇതൊക്കെയാണ്…. കല്യാണം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഷംന കാസിം !!

താരങ്ങളുടെ വിവാഹം പലപ്പോഴും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ചില താരങ്ങള്‍ വിവാഹത്തോടെ അഭിനയം ഒഴിവാക്കുകയും പൂര്‍ണ്ണമായും കുടുംബിനി ആകുകയും ചെയ്യുന്നത് നമ്മള്‍ കാണുന്നുണ്ട്. തന്റെ വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചും ഇതുവരെയും വിവാഹം കഴിക്കാത്തതിനെക്കുറിച്ചും തുറന്നു പറയുകയാണ്‌ മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഷംന കാസിം.

വൈക്കം വിജയലക്ഷ്മിയും ഷംന കാസിമും അതിഥികളായി എത്തിയ ഒരു ചാനല്‍ പരിപാടിയില്‍ വൈക്കം വിജയലക്ഷ്മി വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചപ്പോഴാണ് ഷംനയും തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. വീട്ടിൽ മമ്മി രാവിലെയും ഉച്ചയ്ക്ക് രാത്രി ഭക്ഷണം തരുന്നതു പോലെയാണ് കല്യാണത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നാണ് ഷംന പറയുന്നത്.

“പടച്ചോന്‍ എനിക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ കല്യാണം എന്തായാലും നടക്കും. കല്യാണം കഴിക്കും അന്ന് എന്ന് എനിക്കു പറയാന്‍ പറ്റില്ല. വരുന്ന ആലോചനകള്‍ക്ക് എന്റെ കാസ്റ്റ് ഒരു പ്രശ്‌നമാണ്. എല്ലാം നിര്‍ത്തണം. ഡാന്‍സ് നിര്‍ത്തണം, അഭിനയിക്കരുത്. ഞങ്ങള്‍ക്ക് ഇഷ്ടാവുന്നതിന് അവര്‍ അങ്ങനെയാരു അജണ്ട വയ്ക്കും. എന്നൊക്കെയാണ് കല്യാണം കഴിക്കാൻ വരുന്നവർ പറയുന്നത്.” – ഷംന പറഞ്ഞു.

ഷംനയെ വളരെ ഇഷ്ടമുള്ള അന്യമതത്തില്‍ നിന്നുള്ള ഒരാള്‍ വന്നാല്‍ എന്തുചെയ്യുമെന്ന അവതാരകയുടെ ചോദ്യത്തിന് തനിക്കു പ്രശ്‌നമില്ലെന്നും എന്നാല്‍ മമ്മിയെ ഒരിക്കലും വേദനിപ്പിക്കാനാവില്ലെന്നും മമ്മിയുടെ സന്തോഷമാണ് വലുതെന്നും താരം വ്യക്തമാക്കി.

Shamna Kasim about her Marriage

The post അവരുടെ ആവശ്യങ്ങൾ ഇതൊക്കെയാണ്…. കല്യാണം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഷംന കാസിം !! appeared first on metromatinee.com Lifestyle Entertainment & Sports .