ഒരു സിനിമാതാരത്തെ സംബന്ധിച്ച് ദീർഘകാല ബന്ധങ്ങൾ മുൻപോട്ട് കൊണ്ട് പോകാൻ വളരെ ബുദ്ധിമുട്ടാണ്. അത് സത്യമാണെന്നു പറയുകയാണ് നടൻ ഷാഹിദ് കപൂർ . കുടുംബവും ജോലിയും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ബുദ്ധമുട്ടുകയാണെന്നു താരം പറയുന്നു.

ഷാഹിദിന്റെ ജീവിതത്തിൽ താനൊരു മുൻഗണന അല്ലെന്നാണ് ഭാര്യ മിറാ പോലും ചിന്തിക്കുന്നത് . എല്ലാം നന്നായിരിക്കുന്ന ഒരവസ്ഥയിൽ അല്ല ആരും ജീവിക്കുന്നത് . എല്ലാ ദിവസവും നിങ്ങൾക്ക് ജോലി ചെയ്യേണ്ടതുണ്ട് , അതിപ്പോൾ നിങ്ങൾ വിവാഹിതനാകട്ടെ രക്ഷാകർത്താവാകട്ടെ , കരിയർ ആകട്ടെ , എന്തിനു അച്ഛനമ്മമാരുമായുള്ള ബന്ധമാകട്ടെ .. ഇതിനൊക്കെ വേണ്ടി സമയം കണ്ടെത്താൻ ഞാൻ കഷ്ടപ്പെടുകയാണ്.

എന്റെ സൗഹൃദങ്ങൾ നിലനിർത്താൻ ഞാൻ പാടുപെടുകയാണ് . എന്റെ ഭാര്യക്കും മക്കൾക്കുമായി സമയം കണ്ടെത്താൻ പോലും സാധ്‌ക്കുന്നില്ല. എന്റെ ഭാര്യ അവൾ എനിക്കൊരു മുൻഗണന അല്ല എന്ന് കരുതുന്നു. എനിക്കായി പോലും സമയം മാറ്റി വയ്ക്കാൻ സാധിക്കാത്തതിൽ കുറ്റബോധം തോന്നുന്നു .

വിവാഹ ശേഷം ഭാര്യക്കുണ്ടായ മാറ്റങ്ങൾ തുറന്നു പറയുന്നുമുണ്ട് ഷാഹിദ് കപൂർ . ‘അവൾ തീരെ ചെറുപ്പത്തിൽ വിവാഹിതയായി . കുട്ടിത്തം മാറും മുൻപ് രണ്ടു കുട്ടികളുടെ അമ്മയായി . അവൾക്ക് അവളുടേതായ സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട് . അതൊക്കെ മിറാ മാറ്റിവച്ചു . മാത്രമല്ല ഞങ്ങൾ തമ്മിൽ പതിമൂന്നു വയസിന്റെ വ്യത്യാസമുണ്ട് .’ – തങ്ങൾ പരസ്പരം സുഹൃത്തുക്കളാണെന്നും പലപ്പോഴും പക്ഷെ പരസ്പരം മനസിലാക്കാറില്ലെന്നും ഷാഹിദ് പറയുന്നു.

Shahid kapoor about family

The post അവൾ കുട്ടിത്തം മാറും മുൻപ് രണ്ടു കുട്ടികളുടെ അമ്മയായി. ഞങ്ങൾ തമ്മിൽ 13 വയസ് വ്യത്യാസമുണ്ട് . ഭാര്യക്ക് ഞാൻ മുൻഗണന കൊടുക്കുന്നില്ലെന്നു അവൾ കരുതുന്നു – ഷാഹിദ് കപൂർ appeared first on metromatinee.com Lifestyle Entertainment & Sports .