ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എന്‍സിപി. ബീഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമാവില്ല. സഖ്യത്തില്‍ കക്ഷിചേരാന്‍ എന്‍സിപിക്ക് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസും ആര്‍ജെഡിയും പരിഗണിച്ചില്ലെന്നും എന്‍സിപി വക്താവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ‘എന്‍സിപി ബീഹാറിലെ മഹാസഖ്യന്റെ ഭാഗമല്ല. ഞങ്ങള്‍ക്കതിന് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ഇടം നല്‍കിയില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടും. ശിവസേനയുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. ഒറ്റയ്ക്ക് മത്സരിക്കാമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. അതുതന്നെയാണ് തീരുമാനവും’, പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ മഹാസഖ്യത്തിലെ പ്രധാന ഘടകക്ഷിയാണ് എന്‍സിപി. ശിവസേനയ്ക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് […]

The post ‘ആഗ്രഹമുണ്ടായിരുന്നു, ആര്‍ജെഡിയും കോണ്‍ഗ്രസും പരിഗണിച്ചില്ല’; ബീഹാറില്‍ ഒറ്റക്കെന്ന് എന്‍സിപി; ശരദ് പവാറെത്തും appeared first on Reporter Live.