ബോളിവുഡിന്റെ താര റാണിയാണ് മലയാളിയായ വിദ്യ ബാലൻ . ആദ്യ കാലത്ത് കരിയർ ഇത്രയധികം പരാജയം അനുഭവിച്ച മറ്റൊരു നടിയുണ്ടാകില്ല. കാരണം അത്രയധികം ചിത്രങ്ങളിൽ അവർ അഭിനയിക്കുകയൂം അതെല്ലാം ഒരുപോലെ പെട്ടിയിൽ ഇരിക്കുകയും ചെയ്തു .

പൃഥ്വിരാജും മീരാജാസ്മിനും കേന്ദ്രകഥാപാത്രങ്ങളാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ചക്രം’. എന്നാല്‍ ചക്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്നത് മോഹന്‍ലാലും ബോളിവുഡ് താരം വിദ്യാ ബാലനുമായിരുന്നു. ചക്രത്തിലൂടെയായിരുന്നു വിദ്യാ ബാലന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കേണ്ടിയിരുന്നത്. ദിലീപായിരുന്നു ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അഭിനയിക്കാനിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം അധികം താമസിയാതെ നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീടാണ് ചക്രത്തില്‍ പൃഥ്വിരാജും മീരാജാസ്മിനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.

ആദ്യ ചിത്രം മുടങ്ങിയതോടെ വിദ്യയ്ക്ക് കഷ്ടകാലവും ആരംഭിച്ചു. പിന്നീട് വിദ്യ ചെയ്ത 12 ചിത്രങ്ങളും പുറത്തിറങ്ങിയില്ല. ഇതോടെ വിദ്യ ഭാഗ്യമില്ലാത്ത ഒരു നടിയാണെന്ന പേരും വീണു. എന്നാല്‍ പിന്നീട് വിദ്യയുടെ നല്ല കാലമായിരുന്നു. ബോളിവുഡില്‍ നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ വിദ്യ വേഷമിട്ടു. ‘ഡേര്‍ട്ടി പിക്ച്ചര്‍’ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡും വിദ്യ നേടി. ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു ചിത്രം മാത്രമേ വിദ്യ ചെയ്യുന്നുള്ളൂ.

മലയാളത്തിലും വിദ്യ അഭിനയിച്ചിരുന്നു. പൃഥ്വിരാജ് നായകനായ ‘ഉറുമി’ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് വിദ്യ എത്തിയത്. ഇപ്പോള്‍ വീണ്ടും തെന്നിന്ത്യയിലേക്ക് തിരിച്ച് വരികയാണ് വിദ്യാ ബാലന്‍. അജിത് നായകനാകുന്ന തമിഴ് ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിലൂടെയാണ് വിദ്യയുടെ തെന്നിന്ത്യയിലേക്കുള്ള മടക്കം. അമിതാഭ് ബച്ചനും, തപ്‌സി പന്നുവും പ്രധാനകഥാപത്രങ്ങളെ അവതരിപ്പിച്ച ഹിന്ദി ചിത്രം ‘പിങ്കി’ന്റെ റീമേക്കാണ് ‘നേര്‍ക്കൊണ്ട പാര്‍വൈ’. ചിത്രത്തില്‍ അജിത്തിന്റെ നായികയായാണ് താരം എത്തുന്നത്.

vidhya balan’s career history

The post ആദ്യമഭിനയിച്ച മോഹൻലാൽ ചിത്രം മുതൽ 12 ചിത്രങ്ങൾ പെട്ടിയിൽ ! വിദ്യ ബാലൻ്റെ ഉയിർത്തെഴുന്നേൽപ്പ് അവിശ്വസനീയം ! appeared first on metromatinee.com Lifestyle Entertainment & Sports .