ആരാണ് ശരിക്കും ഗോപി സുന്ദറിന്റെ ഭാര്യ ? ഒന്പത് വർഷമായി കൂടെ കൂട്ടിയ ഗായികയോ അതോ പ്രിയ ഗോപി സുന്ദറോ ?യഥാർത്ഥ ഭാര്യ രംഗത്ത് !!!

സംഗീത സംവിധായകനായി പേരെടുത്ത ഗോപി സുന്ദർ നായകനായും അരങ്ങേറുകയാണ് ,ടോൾ ഗേറ്റ് എന്ന ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുല്ഖര് സൽമാൻ പങ്കു വച്ചതിനു പിന്നാലെ വിവാദത്തിലകപ്പെട്ടിരിക്കുയാണ് ഗോപി സുന്ദർ. ഗോപി സുന്ദറിന്റെ യഥാർത്ഥ ഭാര്യ ആരാണെന്നും വെള്ളിവെളിച്ചത്തിനപ്പുറം ഗോപി സുന്ദറിന്റെ ജീവിതവും ചർച്ചയാകുകയാണ്.

ഗോപി സുന്ദർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയും ഒപ്പമുള്ള അടിക്കുറുപ്പുമാണ് വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്. ”ഒരുമിച്ചതിന്‍റെ 9 വർഷങ്ങള്‍” എന്നുപറഞ്ഞ് ഗോപീസുന്ദര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം ഉള്ളതാണ് ചിത്രം. എന്നാൽ ഇതിനുശേഷം ഭാര്യ പ്രിയ ഗോപിസുന്ദറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പിന്നാലെയെത്തി. ”കണ്ടോ…എങ്ങനെയാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് നോക്കുക”യെന്ന്, ഗോപി സുന്ദർ ഇട്ട ചിത്രവും ചേർത്താണ് പ്രിയയുടെ പോസ്റ്റ് വന്നിരിക്കുന്നത്.

ഗായിക അഭയ ഹിരൺമയിയോടൊപ്പം ഗോപീ സുന്ദര്‍ ഇട്ട ഫോട്ടോയോട് പ്രതികരിച്ച്‌ ഭാര്യ പ്രിയ രംഗത്ത് വന്നതോടെയാണ് വിഷയം വിവാദമായത്. ആരാണ് ഗോപീ സുന്ദറിന്റെ യഥാര്‍ത്ഥ ജീവിത പങ്കാളിയെന്നാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്.

”എങ്ങനെയാണ് ആളുകളെ തെറ്റിധരിപ്പിക്കുന്നത് എന്ന് നോക്കുക….. ഇത് ശരിയാണെങ്കില്‍ … ഇതുവരെ കോടതിയെ ഇക്കാര്യം അയാള്‍ അറിയിച്ചിട്ടില്ല. എന്നിരുന്നാലും ഒരാളെ ഇത്രകാലും കൂടെ കൂട്ടിയതിന് ആശംസകള്‍”, ഇതാണ് ഗോപീസുന്ദറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രിയാ ഗോപീസുന്ദര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്. ഇത്തരം കമന്റുകള്‍ക്കൊന്നും ഗോപീ സുന്ദര്‍ മറുപടിയും നല്‍യിട്ടില്ല. ഗോപി സുന്ദറും പ്രിയയും രണ്ട് മക്കളുമൊപ്പമുള്ള നിരവധി പഴയ ചിത്രങ്ങള്‍ പ്രിയയുടെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുമുണ്ട്.

ആരാണ് അയാള്‍? ഫഹദിന്റെ പുതിയ സൂപ്പര്‍ ഹിറ്റ് ടീസറില്‍ ഒളിഞ്ഞിരിക്കുന്ന നടന്‍ ആരാണ്..?അറിയാമോ

facebook post by priya gopi sundar

The post ആരാണ് ശരിക്കും ഗോപി സുന്ദറിന്റെ ഭാര്യ ? ഒന്പത് വർഷമായി കൂടെ കൂട്ടിയ ഗായികയോ അതോ പ്രിയ ഗോപി സുന്ദറോ ?യഥാർത്ഥ ഭാര്യ രംഗത്ത് !!! appeared first on metromatinee.com Lifestyle Entertainment & Sports .