ആശങ്ക വേണ്ട; ജാഗ്രത മാത്രം മതിയെന്ന് നടൻ ടോവിനോ തോമസ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച സാഹചര്യത്തൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജാഗ്രത നിർദേശവുമായി ടോവിനോ എത്തിയത്. ഒരോ ജില്ലയിലും സജ്ജമാക്കിയിട്ടുള്ള ആശുപത്രികളുടെ വിവരങ്ങളും പങ്കുവച്ചു.

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിയെ പുലര്‍ച്ചെ ആറരയോടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പ്രത്യേകം തയാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് പെണ്‍കുട്ടി ഇപ്പോഴുള്ളത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൈറസ് ബാധ സംബന്ധിച്ച പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക പരിശോധനാ ഫലമാണ് പുറത്തുവന്നത്. വീണ്ടും സാമ്ബിളുകള്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

പെണ്‍കുട്ടിക്കൊപ്പം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മറ്റ് മൂന്നു പേരെ വ്യാഴാഴ്ച തന്നെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്.

tovino thomas

The post ആശങ്ക വേണ്ട, ജാഗ്രത മാത്രം മതിയെന്ന് നടൻ ടോവിനോ തോമസ് appeared first on metromatinee.com Lifestyle Entertainment & Sports .