മലയാളികളോട് കടലിനെക്കുറിച്ചെഴുതാന്‍ പറഞ്ഞാല്‍ എന്ത് എഴുതും. പുറമേ നിന്ന് നോക്കിയാല്‍ എല്ലാം ശാന്തം. ആഴങ്ങളിലേക്ക് ചെന്നാലോ വര്‍ണ്ണിക്കാനാവാത്ത അത്ര വിസ്മയങ്ങള്‍. ഇതുപോലെയൊരു അഭിനയ വിസ്മയത്തിന്റെ കടലാണ് മലയാളികളെ സംമ്പന്ധിച്ച് മോഹന്‍ലാല്‍.മലയാളികളുടെ ഇടയിലേക്ക് രാജാവിന്റെ മകനായി വന്ന് രാജാവായി മാറിയ നമ്മുടെ സ്വന്തം ലാലേട്ടൻ . നിയും ഒടുങ്ങാത്ത ഒരുപാട് വിസ്മയങ്ങള്‍ ഒളിപ്പിച്ച്, ഒരു കള്ള ചിരിയോടെ വരുന്ന മോഹന്‍ലാല്‍ എന്ന ലാലേട്ടന് മലയാളിയ്ക്ക് സ്വന്തം ജീവിതത്തിന്റെ ഭാഗം കൂടിയാണ്.ഇന്നും മലയാളികൾ നെഞ്ചോട് ചേർത്തുപിടിക്കുന്ന ഒട്ടേറെ കഥാപത്രങ്ങൾക്ക് ജീവൻ നൽകിയ ആ അതുല്യപ്രതിഭയ്ക്ക് ഇന്ന് അറുപത് തികയുകയാണ്.അതേ ആ താര സൂര്യൻ ഉദിച്ചിട്ട് 60 വർഷം പിന്നിട്ടിരിക്കുന്നു.രേവതിയിൽ വിരിഞ്ഞ സൂര്യ പുത്രന് ഒരായിരം പിറന്നാൾ ആശംസകൾ.

ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജന്മദിനം മേയ് 21നാണെങ്കിലും ജന്മനക്ഷത്രം നോക്കിയാണ് അമ്മ ശാന്തകുമാരിയമ്മ മകന് പിറന്നാള്‍ സദ്യ എല്ലാവർഷവും ഒരുക്കുന്നത്.ലാലേട്ടനും ഇഷ്ടം അത് തന്നെയാണ്.നടന്റെ അറുപതാം പിറന്നാള്‍ ആഘോഷമാക്കാന്‍ ആരാധകര്‍ ആഗ്രഹിച്ചെങ്കിലും കോവിഡ് ലോക്ഡൗണ്‍ എല്ലാം തകിടം മറിക്കുകയായിരുന്നു. തിരുവനന്തപുരത്ത് കൂറ്റന്‍ പന്തലിട്ട് പ്രിയ താരത്തിനൊപ്പമുളള സദ്യ അവരുടെ സ്വപ്‌നമായിരുന്നു. അതിനുളള ഒരുക്കം തുടങ്ങുകയും ചെയ്തിരുന്നു അവര്‍. എന്നാല്‍ അത് നടക്കാതെ പോകുന്നത് ചെറിയ നിരാശയല്ല ആരാധകരിൽ ഉണ്ടാക്കുന്നത്.

ലാലേട്ടന്റെ പുതിയ ചിത്രം ഇറങ്ങുന്നു എന്ന പ്രഖ്യാപനം മുതൽ അത് തീയറ്ററുകളിൽ എത്തുന്നത് വരെ ഒരേ ആവേശമാണ് ആരാധകർ നൽകുന്നത്.വേറിട്ട വേഷ പകർച്ചയിൽ ലാലേട്ടനെ കാണാൻ ആഗ്രഹിക്കുന്നവരാണ് മലയാളി പ്രേക്ഷകർ.അതുകൊണ്ട് തന്നെയാണ് പുലിമുരുകനും ഒടിയനുമൊക്കെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.മലയാള സിനിമയുടെ ചരിത്രത്തിൽ ഒരിക്കലും മോഹൻലാലിനെ പോലെ താര മൂല്യം ഉള്ള ഒരു നടൻ ഉണ്ടായിട്ടില്ല. അതോടൊപ്പം ഇന്ത്യൻ സിനിമയിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നടൻ എന്ന സ്ഥാനവും ഈ കലാകാരന് സ്വന്തമാണ്.ഭാവ ഗായകൻ പ്രേം നസീർ മുതൽ മകൻ പ്രണവ് മോഹന്ലാലിനൊപ്പംവരെ അഭിനയിച്ച അനുഗ്രഹീത കലാകാരൻ.

മലയാള സിനിമയെ കുറിച്ച്‌ വര്‍ത്തമാനകാലത്തോ ഭാവിയിലോ സുദീര്‍ഘമായ ഒരു പഠനം നടത്തിയാൽ മോഹൻലാലിന്റെ അഭിനയ ജീവിതം ഒരു വിസ്മയം തന്നെയായിരിക്കും.നാല്‍പ്പത് വർഷത്തിലേറെയായി മലയാള സിനിമാ മേഖലയെ സ്വന്തം ചുമലിൽ താങ്ങി നിറുത്തുകയാണ് ചങ്കും ചങ്കിടിപ്പുമായ ലാലേട്ടൻ.
മോഹന്‍ലാലിന്‍റെ ആദ്യ ചിത്രം ‘തിരനോട്ട’മാണെങ്കിലും ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ഫാസില്‍ ചിത്രമാണ് മോഹന്‍ലാലിനെ വെള്ളിത്തിരയിലെ ശ്രദ്ധേയ താരമാക്കിയത്. ചിത്രത്തിലെ നരേന്ദ്രന്‍ എന്ന മോഹന്‍ലാലിന്‍റെ പ്രതിനായക കഥാപാത്രം ശങ്കര്‍ എന്ന നായക നടന്റെ ഇമേജിനെ പോലും മറികടക്കുന്നതായിരുന്നു.പിന്നീട് നീണ്ട 42 വർഷം ചെറിയ ഓളമൊന്നുമല്ല ലാലേട്ടൻ മലയാള സിനിമയിൽ ഉണ്ടാക്കിയത്.ലാലേട്ടന്റെ കടന്നുവരവിന് മുൻപും പിൻപും നിരവധി നായകന്മാർ മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും മോഹൻലാലെന്ന പ്രതിഭയ്ക്ക് അതൊരു ചെറിയ കോട്ടം പോലും ഉണ്ടാക്കിയിട്ടില്ലന്നതാണ് സത്യം.

തന്റെ 30 വർഷത്തിലധികം നീണ്ട അഭിനയജീ‍വിതത്തിൽ മാറ്റങ്ങളെ ഉൾക്കൊണ്ടു അഭിനയിഅദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് അത്ഭുതമുണർത്തുന്നത്.മറ്റ് ധാരാളം മലയാള നടീ നടന്മാരെപ്പോലെ ലാലിന് ഒരു നാടക അഭിനയ ചരിത്രമില്ല. പക്ഷേ, അദ്ദേഹം ചില സുപ്രധാന നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലാൽ ആദ്യമായി അഭിനയിച്ചത് കർണ്ണഭാരം എന്ന നാടകത്തിലായിരുന്നു.അതും മഹാഭാരതത്തിലെ കഥാപാത്രമായ കർണ്ണന്റെ വേഷത്തിൽ. മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനായ കാവാലം നാരായണപണിക്കർ ആയിരുന്നു ഈ നാടകത്തിന്റെ സംവിധായകൻ.

ഒരു അഭിനേതാവ് എന്നതിനുപുറമേ മോഹൻലാൽ ഒരു ചലച്ചിത്രനിർമ്മാതാവ് കൂടിയാണ്‌. ചലച്ചിത്ര താരങ്ങളായ സീമ, മമ്മൂട്ടി എന്നിവർക്കൊപ്പം കാസിനോ എന്ന സിനിമാ നിർമ്മാണ കമ്പനിയിൽ അദ്ദേഹം പങ്കാളിയായിരുന്നു. മോഹൻലാൽ സ്വന്തമായി ആരംഭിച്ച നിർമ്മാണക്കമ്പനിയാണ് പ്രണവം ആർട്ട്സ്. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചലച്ചിത്രമാണ് പ്രണവം ആർട്ട്സിന്റെ നിർമ്മാണത്തിൽ ആദ്യം പുറത്തിറങ്ങിയത്. മോഹൻലാലിന്റെ മകനായ പ്രണവിന്റെ പേരിൽ തുടങ്ങിയ ഈ കമ്പനി ധാരാളം വ്യാവസായിക വിജയം കൈവരിച്ചതും, കലാമൂല്ല്യവുമുള്ളതുമായ ചിത്രങ്ങൾ നിർമ്മിച്ചു.

about lalettan

The post ആ താര സൂര്യൻ ഉദിച്ചിട്ട് 60 വർഷം; രേവതിയിൽ പിറന്ന ലാലേട്ടന് പിറന്നാൾ ആശംസകൾ! appeared first on metromatinee.com Lifestyle Entertainment & Sports .