കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ പ്രശസ്ത സീരിയല്‍ താരം ശബരീനാഥ് കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. വീടിന് സമീപത്തുനിന്ന് ഷട്ടില്‍ കളിക്കുന്നതിനിടയിലായിരുന്നു ശബരീനാഥിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായാണ് വിയോഗം. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരിനാഥ് സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ എക്‌സിക്യുട്ടീവ് അംഗം കൂടിയാണ്.

ജനപ്രിയ സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായ വ്യക്തിത്വമാണ് അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി ഉൾപ്പടെയുള്ള സീരിയലിൽ സജീവമായി തുടരുന്നതിനിടെ ആയിരുന്നു നടൻ്റെ അപ്രതീക്ഷിത മരണം. സാഗരം സാക്ഷി എന്ന സീരിയലിൻ്റെ സഹനിർമ്മാതാവ് കൂടിയായിരുന്നു ശബരിനാഥ്.

അപ്രതീക്ഷിതമായാണ് ശബരീനാഥ് അഭിനയ രംഗത്തേക്ക് എത്തിയത്. മിന്നുകെട്ടെന്ന സീരിയലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം നടക്കുമ്പോള്‍ ശബരിയുമുണ്ടായിരുന്നു. ഒരു താരം വരാതിരുന്നതോടെ പകരക്കാരനായി ശബരിയും അഭിനയിക്കുകയായിരുന്നു. അങ്ങനെയാണ് അഭിനയജീവിതം തുടങ്ങുന്നത്. പിന്നീട് നിരവധി പരമ്പരകളിലെ അവസരം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കെല്ലാം പരിചിതനായി മാറുകയായിരുന്നു ശബരി. നിലവിളക്ക്, അമല, സ്വാമി അയ്യപ്പന്‍, പ്രണയം തുടങ്ങി പാടാത്ത പൈങ്കിളിയില്‍ എത്തി നില്‍ക്കുകയായിരുന്നു ശബരിയുടെ അഭിനയ ജീവിതം. സീരിയല്‍ ലോകത്തുനിന്നും മികച്ച സൗഹൃദമാണ് തനിക്ക് ലഭിച്ചതെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. ചിത്രീകരണ തിരക്കുകളില്ലാത്ത സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോവാനും ശബരി മുന്നിലുണ്ടാവാറുണ്ടായിരുന്നു. കടലും കായലുകളുമൊക്കെയായിരുന്നു ശബരിക്ക് പ്രിയപ്പെട്ട കാഴ്ചകള്‍.

മിനിസ്ക്രീനിൽ വളരെ സജീവമായിരുന്ന ശബരിനാഥ് തൻ്റെ സീരിയൽ വിശേഷങ്ങളും വാഹനത്തോടുള്ള ഭ്രമവുമൊക്കെ തുറന്ന് സംസാരിക്കാറുണ്ടായിരുന്നു. . പ്രിയനടൻ്റെ വിയോഗവാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പലരും സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്. ഭൗതിക ശരീരം കോവിഡ് പരിശോധന ഫലം ലഭിച്ചതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

The post ആ രോഗം വില്ലനായി ഇനിയുള്ള യാത്രയില്‍ ശബരീനാഥില്ല കണ്ണീരോടെ താരങ്ങള്‍! appeared first on metromatinee.com Lifestyle Entertainment & Sports .