ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന സൂചനകള്‍ നല്‍കി ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ 20 വര്‍ഷം വളരെ നീണ്ട കാലയളവാണ്. മറ്റെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും ജയം ഐസക്കിനൊപ്പമായിപുന്നു. വിഎസ്-പിണറായി മന്ത്രിസഭകളിലായി പത്തുവര്‍ഷം ധനനമന്ത്രിയായി. അഞ്ചാംവട്ട മത്സരത്തിലേക്കില്ലെന്ന സൂചനകളാണ് തോമസ് ഐസക്ക് നല്‍കുന്നത്. ‘എന്നോട് ചോദിച്ചിട്ടല്ല പാര്‍ട്ടിയെന്ന എംഎല്‍എയും മന്ത്രിയുമാക്കിയത്. അതുപോലെത്തന്നെ മൊത്തം സ്ഥിതിഗതികളൊക്കെ മനസിലാക്കി പാര്‍ട്ടി തീരുമാനിക്കും’, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ […]

The post ഇക്കുറി തോമസ് ഐസക് മത്സരിച്ചില്ലെങ്കില്‍ ആലപ്പുഴയില്‍ ആര്? പകരക്കാരനാവാന്‍ കെ.ടി മാത്യു? appeared first on Reporter Live.