റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് ചുവടു വച്ച നടിയാണ് ഷംനാ കാസിം . നിരവധി തമിഴ് , തെലുങ്ക് സിനിമകളിൽ വേഷമിട്ട ഷംന കാസിം പക്ഷെ മലയാള സിനിമയിൽ ഇടക്കലത്ത് കണ്ടതേയില്ല.

ആ സമയത്തും സ്‌റ്റേജ് ഷോകളില്‍ സജീവമായിരുന്നു ഷംന . മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് ഷംന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് . എന്നാല്‍ മലയാള സിനിമയില്‍ അവസരം കുറയുന്നതോര്‍ത്ത് ഒരുകാലത്ത് വിഷമിച്ചിരുന്നു എന്നാണ് ഷംന പറയുന്നത്.

സ്റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ടാണ് തനിക്ക് സിനിമയില്‍ അവസരം കുറയുന്നതെന്ന് നിരവധി പേര്‍ പറഞ്ഞു. എന്നാല്‍ ഇനി സ്‌റ്റേജ് ഷോകള്‍ ഒഴിവാക്കി താന്‍ സിനിമ ചെയ്യില്ല എന്നാണ് താരം പറയുന്നത്. ”നാല് വര്‍ഷം മുന്‍പൊക്കെ ഞാന്‍ അതോര്‍ത്ത് വിഷമിച്ചിരുന്നു. സ്‌റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ടാണ് സിനിമയില്‍ അവസരം കുറയുന്നതെന്ന് ചിലര്‍ പറഞ്ഞു. സ്‌റ്റേഷ് ഷോകള്‍ ചെയ്യുന്നതുകൊണ്ട് ഞാന്‍ സിനിമയില്‍ പാടില്ല എന്നുണ്ടോ? സ്‌റ്റേജ് ഷോകള്‍ മാറ്റിവെച്ചുള്ള സിനിമകള്‍ വേണ്ടെന്നാണ് ഇപ്പോഴത്തെ നിലപാട്” ഷംന പറഞ്ഞു.

എല്ലാം ഓകെ ആയിട്ടും, അവസാന നിമിഷം പല സിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടിരുന്നെന്നും അത് തന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. പലപ്പോഴും സങ്കടം ദേഷ്യമായി മാറാറുണ്ടെന്നും പിന്നീട് അവസരങ്ങള്‍ വന്നാലും നോക്കാം എന്നാണ് പറയുകയെന്നും താരം കൂട്ടിച്ചേര്‍ത്തു. മറ്റ് ഭാഷകളില്‍ ഇത്തരം പ്രശ്‌നങ്ങളില്ല എന്നാണ് ഷംന പറയുന്നത്.

shamna kasim about stage shows and movies

The post “ഇനി സ്റ്റേജ് ഷോ ഒഴിവാക്കി സിനിമയിൽ അഭിനയിക്കില്ല “;കാരണം വ്യക്തമാക്കി ഷംന കാസിം appeared first on metromatinee.com Lifestyle Entertainment & Sports .