തന്റെ ഏറ്റവും പുതിയ ചിത്രം, ആടു ജീവിതത്തിന്റെ ഷൂട്ടിങ്ങിനായി മാസങ്ങളോളം വീട്ടിൽ നിന്നും മാറി നിൽക്കുകയാണ് നടൻ പൃഥ്വിരാജ്.എന്നാൽ താരത്തെ പിരിഞ്ഞിരിക്കുന്നതിൽ സങ്കടം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സുപ്രിയ.പ്രിയപ്പെട്ടവന്‍ മടങ്ങിയെത്താനായി കാത്തിരിക്കുകയാണ് സുപ്രിയ. ഇന്നേക്ക് 77 ദിവസമായി പൃഥ്വി പോയിട്ടെന്നും തമ്മില്‍ കാണാതെ ഇത്രയും ദിവസം അകന്നിരിക്കുന്നത് ആദ്യമായിട്ടാണെന്നും സുപ്രിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.’ആടുജീവിത’ത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദാനിലേക്ക് പോയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടങ്ങുന്ന സംഘം കൊറോണയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാനാവാതെ അവിടെ പെട്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് സുപ്രിയ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്.എട്ടു വര്‍ഷം മുന്‍പ് പൃഥ്വിയ്ക്ക് ഒപ്പമുള്ളൊരു ചിത്രവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്. ‘മോളിയാന്റി റോക്ക്സ്’ എന്ന ചിത്രത്തിന്റെ പാലക്കാട്ടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ളതാണ് ചിത്രം.

വേനല്‍മഴയില്‍ അപ്രതീക്ഷിതമായി എത്തിയ മഴവില്ലിന്റെ ചിത്രവും അടുത്തിടെ സുപ്രിയ പങ്കുവച്ചിരുന്നു. “മരണത്തെയും രോഗത്തെയും കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്ന ഈ അസ്വസ്ഥമായ കാലത്ത്, പുറത്തുവിരിഞ്ഞ ഇരട്ട മഴവില്ല് വരാനിരിക്കുന്നത് മികച്ച സമയങ്ങളാണെന്ന പ്രതീക്ഷയുടെ ഒരു തിളക്കം എനിക്ക് നല്‍കുകയാണ്. ഇത് മുകളില്‍ നിന്നുള്ള അടയാളമാണോ?,” എന്നായിരുന്നു സുപ്രിയയുടെ ചോദ്യം. #WaitingForPrithviToReturn എന്ന ഹാഷ് ടാഗോടെയായിരുന്നു സുപ്രിയ ചിത്രം പങ്കുവച്ചത്.

about supriya

The post ഇന്നേക്ക് 77 ദിവസം;പ്രിയപ്പെട്ടവനെ പിരിഞ്ഞിരിക്കുന്നതിൽ സങ്കടം പങ്കുവെച്ച് സുപ്രിയ! appeared first on metromatinee.com Lifestyle Entertainment & Sports .