പ്രിയദര്‍ശന്‍ ലിസി ദമ്ബതികളുടെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റെ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ്. ഇപ്പോൾ ഇതാ തന്റെ പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് മനസ്സു തുറന്ന് കല്യാണി പ്രിയദര്‍ശന്‍

തനിക്കേറെ പ്രിയപ്പെട്ട താരത്തിനൊപ്പം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കല്യാണി. ശോഭനയുടെ മകളായിട്ടാണ് കല്യാണി ചിത്രത്തിൽ അഭിനയിച്ചത്

‘ശോഭന ചേച്ചിയെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതിനാല്‍ തന്നെ അച്ഛന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ‘തേന്മാവിന്‍ കൊമ്ബത്ത്’ ആണ്. കാര്‍ത്തുമ്ബി എന്ന കഥാപാത്രമാണ് എന്റെ ഓള്‍ടൈം ഫേവറേറ്റ്. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയില്‍ ശോഭന ചേച്ചിയുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഞാനിപ്പോഴും,’ കല്യാണി പറയുന്നു.

‘സെറ്റിലെത്തിയപ്പോള്‍ ശോഭന ആന്റിയെ മാത്രമായിരുന്നു അടുത്ത് പരിചയം. അമ്മയുമായി അടുത്ത സൗഹൃദമുള്ളതിനാല്‍ ആന്റി ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ട്. ശോഭന മാം എന്നാണ് ഞാന്‍ വിളിക്കുന്നത്. മാമിന്റെ കൂടെ അഭിനയിക്കുമ്‌ബോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ നമ്മളെ വളരെ ഓക്കെയാക്കിയാണ് അവര്‍ ഓരോ ഷോട്ടും അഭിനയിച്ചത്. ഷോട്ട് കഴിഞ്ഞാല്‍ മാം കുട്ടികളെ പോലെയാണ്. പാട്ടൊക്കെ പാടി ചിരിച്ച് കളിച്ച് ആഘോഷമാക്കും. നമ്മള്‍ കൂടെ നിന്ന് കൊടുത്താല്‍ മതി,കല്യാണി പറയുന്നു.

KALAYANI PRIYADARSHAN

The post ഇഷ്ടകഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍ appeared first on metromatinee.com Lifestyle Entertainment & Sports .