സിനിമയെ സ്നേഹിക്കുന്നവർ അതിനെ ഏതു രൂപേണയും ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കും . ചിലപ്പോൾ എഴുത്തിലൂടെയോ ഡോക്യൂമെന്ററിയിലൂടെയോ ഷോർട്ട് ഫിലിമിലൂടെയോ ഒക്കെ .. ഒരു മാധ്യമം മതി ആശയങ്ങൾക്ക് സംവദിക്കാൻ. അത്തരത്തിൽ ഒരത്ഭുതമാകുകയാണ് ഒരു ബഹളങ്ങളുമില്ലാതെ ഒരുങ്ങിയിരിക്കുന്ന ട്രാവൽ ഫിലിം.

തിരക്കഥയില്ല, കൃത്രിമം നിറഞ്ഞ കാഴ്ചകളില്ല , ആളും ബഹളവും , മുന്നൊരുക്കങ്ങളും ഒന്നുമില്ല. ഒരു യാത്ര വിവരണം പോലെ കുറച്ച് സംഭാഷങ്ങളും കുറെയധികം കാഴ്ചകളുമായി ഒരു മൂകാംബിക യാത്ര . അതാണ് വിശ്വസിക്കപെടുന്നവൻ.

യാത്രയുടെ തുടക്കം മുതൽ അവസാനം വരെയുള്ള കാഴ്ചകളെ കൂട്ടിയിണക്കി പതിനാലു മിനിറ്റ് ദൈർഖ്യത്തിൽ ഒരു ട്രാവൽ ഫിലിം. രണ്ടു സുഹൃത്തുക്കളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരാൾ കൂടെയുണ്ട് എന്ന വിശ്വാസം മാത്രമാണ് കാഴ്ചക്കാർക്ക് . കാരണം അദ്ദേഹം ഒരിക്കലും ക്യാമറയുടെ മുന്പിലില്ല . മൂകാംബികയിൽ വന്നിറങ്ങുന്ന സുഹൃത്തിനൊപ്പം ക്ഷേത്ര ദർശനം നടത്തുന്നു. ഭക്തി നിർഭരമായ കാഴ്ചകളും, മൂകാംബിക ദേവിയുടെ നടയിൽ നിന്നും ലഭിക്കുന്ന ആശ്വാസവും തുടങ്ങി ചെറിയ സംഭാഷങ്ങളിലൂടെ നീങ്ങുകയാണ് ചിത്രം.

മൂകാംബിക ക്ഷേത്ര ദർശനം നടത്തിയിട്ടുള്ളവർക്ക് പരിചിതമായ വഴികളൊക്കെ അതേപടി പകർത്തിയിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയം ഇത് ചിത്രീകരിച്ചിരിക്കുന്നത് യാതൊരു സാങ്കേതികതയുടെയും സഹായത്തോടെയല്ല . ഫോണിലാണ് പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. റഷിൻ എഡിറ്റിങ്ങും സന്ദീപ് ശശികുമാർ പോസ്റ്റർ ഡിസൈനിങ്ങും നിർവഹിച്ചിരിക്കുന്നു.

ഈ യാത്രയിലുടനീളം പ്രധാന കഥാപാത്രമായി വന്നത് കൗമുദി ടിവിയിലെ മഹാഗുരു എന്ന മെഗാ പരമ്പരയിലെ ബോധാനന്ദ സ്വാമി ആയി പ്രധാന വേഷം അവതരിപ്പിച്ച രമേശ് മകയിരം ആണ്. നിരവധി ചെറു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള രമേശ് മകയിരം എഴുത്തുകാരനായും ചലച്ചിത്ര പ്രവർത്തകനായും അദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനാണ്. ഉടൻ റിലീസിനൊരുങ്ങുന്ന തമി എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയാണ് വിശ്വസിക്കപ്പെടുന്നവനിലെ കേന്ദ്രകഥാപാത്രം.

യാതൊരു കലർപ്പും ചിത്രത്തിലില്ല. വിശ്വസിക്കപെടുന്നവൻ ഓരോ കാഴ്ചക്കാരനും ഓരോ ചിന്തകളാവും സമ്മാനിക്കുക. വിശ്വസിക്കപെടുന്നവൻ എന്ന പേര് തന്നെ അത്തരത്തിലാണ്. സുഹൃത്ത് എന്നതിനെ ഗാഢമായൊരു തലം നൽകി വിശ്വസിക്കപെടുന്നവനെന്നു ചിത്രീകരിച്ചിരിക്കുന്നു എന്നും കരുതാം. അതൊരു മിത്താണ് .

യാത്ര തുടങ്ങിയപ്പോൾ തോന്നിയ ഈ ആശയം ഛായാഗ്രഹണം ചെയ്ത് ആവിഷ്കരിച്ചു യാഥാർഥ്യമാക്കിയത് ഹാൻഡ് ഹെൽഡ് അമേച്ചർ ഫിലിമ്സിന്റെ ബാനറിൽ കൊട്ടാരക്കര സ്വദേശി ഷാജി എ ജോണാണ്. തീർച്ചയായും മനസ് നിറക്കുന്ന ഒരു കൊച്ചു യാത്ര തന്നെയാണ് വിശ്വസിക്കപെടുന്നവൻ.

viswasikkapedunnavan – A travel film by ramesh makayiram and shaji a john

The post ഈ മൂകാംബിക യാത്രയും കാഴ്ചകളും ഒരു വിസ്മയം തന്നെയാണ് ; മലയാളത്തിലെ ആദ്യ ട്രാവൽ ഫിലിമായി രമേശ് മകയിരത്തിൻ്റെ വിശ്വസിക്കപെടുന്നവൻ ! appeared first on metromatinee.com Lifestyle Entertainment & Sports .