തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണിയുടെ വരവില്‍ സിറ്റിംഗ് സീറ്റുകളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് എന്‍സിപി. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് എന്‍സിപിയുടെ ആശങ്ക ഉന്നയിക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കാന്‍ യോഗം ഔദ്യോഗികമായി തീരുമാനമെടുത്തു. ഇതോടെ സിറ്റിംഗ് സീറ്റുകളില്‍ മാറ്റം വരുന്നുണ്ടെങ്കില്‍ അത് വിശദീകരിക്കണമെന്നാണ് എന്‍സിപി ആവശ്യപ്പെട്ടത്. സിറ്റിംഗ് സീറ്റുകളില്‍ വ്യക്തത വരുത്തണം. പാലായില്‍ ധാരണയുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്നും എന്‍സിപി ആവശ്യപ്പെട്ടു. നിലവില്‍ എന്‍സിപിയാണ് ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുന്നത്. […]

The post ഉടക്കിലേക്കോ എന്‍സിപി?; പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി appeared first on Reporter Live.