തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന ഗായകന്‍ എം ജി ശ്രീകുമാറിന് നേരെ ഉയർന്ന കേസിന്റെ വിധി ഏപ്രില്‍ എട്ടാം തിയതിയിലേക്ക് മാറ്റി.എറണാകുളം ബോള്‍ഗട്ടി ബോട്ട്ജട്ടിക്ക് സമീപം 11.5 സെന്റ്സ്ഥലത്ത് നിര്‍മ്മിച്ച മൂന്ന് നില വീട് തീരദേശ പരിപാലന നിയമം ലംഘിച്ചതാണ് ശ്രീകുമാറിനെതിരെ ഉയർന്ന കേസ്.

ഒരു നില കെട്ടിടം നിർമ്മിക്കാനായിരുന്നു അനുമതി വാങ്ങിയിരുന്നത്.എന്നാൽ പിന്നട് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് മൂന്ന് നിലകള്‍ നിര്‍മ്മിക്കുകയായിരുന്നു.കേസില്‍ പത്താം പ്രതിയാണ് എം ജി ശ്രീകുമാര്‍.കളമശേരി സ്വദേശി ഗിരീഷ് കുമാറിന്റെ പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരന്റെ ആരോപണങ്ങളില്‍ തെറ്റുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

ഒക്ടോബര്‍ 23ന് വാദം പൂര്‍ത്തിയാക്കിയ കേസാണെങ്കിലും ഹര്‍ജിക്കാരന്‍ നല്‍കിയ തെറ്റായ പരാമര്‍ശങ്ങള്‍ മൂലമാണ് വിധി പറച്ചില്‍ വൈകുന്നത്. ഇന്നലെ വിധിപറയുമെന്ന് കരുതിയെങ്കിലും ഹര്‍ജിക്കാരനെ താക്കീത് ചെയ്യണമെന്നു വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.

about mg sreekumar case

The post എം ജി ശ്രീകുമാറിനെതിരെയുള്ള കേസിന്റെ വിധി ഏപ്രില്‍ എട്ടിന്! appeared first on metromatinee.com Lifestyle Entertainment & Sports .