ജന്മദിനത്തില്‍ പ്രിയ പത്‌നി രഞ്ജിനിയ്ക്ക് ആശംസകളേകി മലയാളികളുടെ പ്രിയ താരം സണ്ണി വെയ്ന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ പത്നിയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്. സണ്ണിയുടെ വാക്കുകൾ ഇങ്ങനെ :-

‘നിനക്കറിയാം, എനിക്കു നീയും ഈ ദിവസവും എത്ര സ്‌പെഷ്യലാണെന്ന്.. എന്റെ ജീവിത സഖിയ്ക്ക് ജന്മദിനാശംസകള്‍..’ സ്‌നേഹത്തോടെ സണ്ണി വെയ്ന്‍ കുറിച്ചു. ഇരുവരും കടലിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് സണ്ണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇരുവരും മാലിദ്വീപില്‍ അവധിയാഘോഷത്തിലാണ്

കഴിഞ്ഞ ഏപ്രില്‍ പത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് നര്‍ത്തകിയായ കോഴിക്കോട് സ്വദേശിനി രഞ്ജിനിയെ സുജിത്ത് ഉണ്ണിക്കൃഷ്ണന്‍ എന്ന സണ്ണി വെയ്ന്‍ വിവാഹം ചെയ്തത്. ഒരു ‘മുന്നറിയിപ്പു’മില്ലാതെ സണ്ണി വെയ്ന്‍ വിവാഹിതനായത് ആരാധികമാരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. അങ്ങനെ ‘ഹൃദയം തകര്‍ന്ന’ ഒരു ആരാധിക നടന്‍ ഉണ്ണി മുകുന്ദനെഴുതിയ കുറിപ്പും അതിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി പോസ്റ്റും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംസം, ജിപ്‌സി, വൃത്തം, അനുഗ്രഹീതന്‍ ആന്റണി എന്നിവയാണ് സണ്ണി വെയ്‌നിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍.

sunny wayne- wife birth day celebration

The post എനിക്കു നീയും ഈ ദിവസവും വളരെ പ്രത്യേകത നിറഞ്ഞതാണ്; അത് നിനക്കറിയാവുന്നതാണ്; ഭാര്യയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സണ്ണി വെയ്ൻ appeared first on metromatinee.com Lifestyle Entertainment & Sports .