മലയാളികളുടെ പ്രിയ നായികയാണ് നിമിഷ സജയൻ . സിനിമയിലെത്തി രണ്ടു വർഷമേ ആയിട്ടുള്ളു എങ്കിലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും അന്തർദേശിയ അംഗീകാരവുമൊക്കെ നിമിഷ നേടി കഴിഞ്ഞു . പുതിയ ചിത്രമായ നാല്പത്തിയൊന്നിന്റെ വിശേഷങ്ങൾ മെട്രോമാറ്റിനിയോട് പങ്കു വെക്കവേ തുറന്നു പറച്ചിലുകൾ ഭയക്കുന്നുണ്ടോ എന്ന് പറയുകയാണ് നിമിഷ .

അങ്ങനെ ഒരു ഭയമേ ഇല്ല എന്ന് പറയുകയാണ് നിമിഷ സജയൻ . പാർവതി തിരുവോതിനെ ചൂണ്ടികാണിച്ചാണ് തനിക്ക് ഭയമില്ല എന്ന കാര്യം നടി വ്യക്തമാക്കുന്നത് . ” എനിക്ക് അങ്ങനെയുള്ള പേടിയില്ല . പാർവതി ചേച്ചിയുടെ കം ബാക്ക് കണ്ടില്ലേ ?അടിപൊളിയല്ലേ ? പേടിയില്ല എന്ന് പറയുന്നതിന്റെ കാരണവും നടി വ്യക്തമാക്കുന്നുണ്ട് .

“ഞാനൊരു കാര്യം പറയട്ടെ ഇപ്പോൾ നിങ്ങൾ ഞങ്ങളുടെ ഇന്റർവ്യൂ എടുക്കുന്നു. ഞങ്ങൾ ഞങ്ങളോട് ചോദ്യങ്ങൾ ചോതിക്കുന്നു . അതിന്റെ ഉത്തരമല്ലേ ഞങ്ങൾ പറയുന്നത് ? അല്ലാതെ ഞങ്ങൾ ഇവിടെ വന്നിരുന്നിട്ട് ചേട്ടാ , നമുക്കിന്നു ഇതിനെ കുറിച്ച് സംസാരിക്കാം എന്ന് ഒരിക്കലും പറയാറില്ല . എനിക്ക് തോന്നുന്നു ആ ചോദ്യം സ്കിപ്‌ ചെയ്യാം എന്ന് പറയുന്നതിലും നല്ലത് അതിനു മറുപടി പറയുന്നത് തന്നെയല്ലേ? – നിമിഷ ചോദിക്കുന്നു.

nimisha sajayan about cyber attack

The post എനിക്ക് അങ്ങനെയുള്ള പേടിയില്ല.. പാർവതി ചേച്ചി തിരിച്ച് വന്നത് കണ്ടില്ലേ ? അടിപൊളിയല്ലേ ? – നിമിഷ സജയൻ ; വീഡിയോ കാണാം appeared first on metromatinee.com Lifestyle Entertainment & Sports .