ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരനാവുകയായിരുന്നു ബഷീര്‍ ബഷി.
സമൂഹമാധ്യമത്തില്‍ സജീവമായ ബഷീറിന്റെ കുടുംബത്തിനും ആരാധകരേറെയാണ്. തന്റെ രണ്ട് ഭാര്യമാരായ മഷൂറയ്ക്കും സുഹാനയ്ക്കും മക്കളുടെയുമൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ വീഡിയോകളും ഫോട്ടോകളുമെല്ലാം ബഷീര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെക്കാറുണ്ട്.

രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പലപ്പോഴും പരിഹാസം നേരിട്ടുണ്ട് ബഷീര്‍ ബഷി. ഇതിനെല്ലാം കൃത്യമായ മറുപടിയും അദ്ദേഹം നല്‍കിയിരുന്നു. അതിനിടെ പലരും ബഷീറിനോട് ചോദിക്കുന്നുണ്ട് എങ്ങിനെയാണ് നിങ്ങള്‍ ഒത്തൊരുമയോട് കൂടി ജീവിക്കുന്നത്, ഒരു ഭാര്യയും കുടുംബവുമായി ജീവിക്കുമ്ബോള്‍ തന്നെ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന ഈ കാലഘട്ടത്തില്‍ ഇത് അസാധ്യമല്ലേ എന്നൊക്കെ.

എന്നാല്‍ ഇതിനെല്ലാം മറുപടിയായി ബഷീര്‍ പറഞ്ഞത് ഇങ്ങനെയാണ് നിങ്ങള്‍ ആരും തന്നെ രണ്ട് വിവാഹം ചെയ്യരുത് എനിക്ക് പറ്റിപ്പോയത് ആണ് എന്നായിരുന്നു. ഒരു ഷോയില്‍ ആണ് ഇദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. യൂട്യൂബ് ചാനലിലൂടെ ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ് മഷൂറയും സുഹാനയും.

The post എനിക്ക് പറ്റിപ്പോയി…നിങ്ങള്‍ ആരും രണ്ട് വിവാഹം ചെയ്യരുത്; വെളിപ്പെടുത്തലുമായി ബഷീർ ബഷി appeared first on metromatinee.com Lifestyle Entertainment & Sports .