മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ നടിയാണ് മീന. മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ലാണ് മീന ഒടുവിൽ അഭിനയിച്ചത്.ഇപ്പോൾ ഇതാ മീനയുടെ പുതിയ ലുക്കാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മെലിഞ്ഞ് സുന്ദരിയായിരിയ്ക്കുകയാണ് താരം

ഇപ്പോള്‍ കണ്ടാല്‍ 43 അല്ല 25 വയസുകാരിയുടെ ലുക്ക് ആണെന്നും പഴയതിനേക്കാൾ കൂടുതൽ സുന്ദരിയായെന്നും ആരാധകര്‍ ചിത്രത്തിന് നൽകുന്ന കമന്റ് നൽകുന്നു

ഇങ്ങനെ ഒരു മേക്കോവറിന് പിന്നിലെ രഹസ്യമെന്താണെന്നും പലരും അന്വേഷിക്കുന്നുണ്ട്. ഇഞ്ചാംപക്കത്തെ പ്രിംറോസ് സ്കൂളില്‍ നടന്ന മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചടങ്ങിനെത്തിയ മീനയുടെ ചിത്രങ്ങളാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. വെള്ള ഷര്‍ട്ടും ബ്ലൂ ജീന്‍സുമണിഞ്ഞ മീന യുവനടിമാരെ പോലും പിന്നിലാക്കുമെന്നാണ് ആരാധകരുടെ പക്ഷം. എന്തായാലും അടുത്ത കാലത്ത് ഇങ്ങനെയൊരു മാറ്റം കൊണ്ട് ഞെട്ടിച്ച മറ്റൊരു നടിയില്ല

2009 ലായിരുന്നു മീനയുടെ വിവാഹം. ഐടി ഉദ്യോഗസ്ഥനായ വിദ്യസാഗര്‍ ആയിരുന്നു ഭര്‍ത്താവ്. ഇരുവര്‍ക്കും നൈനിക എന്നൊരു മകളുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്ത നടി 2013 ല്‍ ദൃശ്യം എന്ന സിനിമയിലൂടെ വമ്പന്‍ തിരിച്ച് വരവ് നടത്തി. വീണ്ടും മോഹന്‍ലാലിനൊപ്പം മുന്തിരിവള്ളികള്‍ എന്ന സിനിമയിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. അരജനീകാന്തിനൊപ്പം തലൈവരുടെ 168ാം ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍

actress meena

The post എന്തൊരു മാറ്റം; ഇത് മീന തന്നെയോ! സ്ലിം ബ്യൂട്ടിയായി താരം; വൈറലായി ചിത്രങ്ങൾ appeared first on metromatinee.com Lifestyle Entertainment & Sports .