കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ പേരില്‍ ഡല്‍ഹി അതിര്‍ത്തിയിലെ ദേശീയപാത എത്രകാലം അടച്ചിടുമെന്ന് സുപ്രീംകോടതി. ഗതാഗത കുരുക്ക് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്കി. ഇനിയും കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ഗതാഗത കുരുക്കുണ്ടാവാന്‍ പാടില്ലെന്നും കോടതി നേരെത്ത നിര്‍ദേശിച്ചിരുന്നു.

നോയിഡ സ്വദേശിയായ യുവതിയാണ് ഡല്‍ഹി അതിര്‍ത്തിയിലെ ഗതാഗത കുരുക്കിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ദേശീയപാതകള്‍ എത്രക്കാലം ഇങ്ങനെ അടച്ചിടുമെന്നും എന്നാണ് ഇതിനൊരു അനസാനമുണ്ടാവുകയെന്നും കോടതി ചോദിച്ചു. ഗതാഗത കുരുക്ക് നിയന്ത്രിക്കാനായി സ്വീകരിച്ച നടപടികള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശം നല്‍കി. സമരത്തിന്റെ പേരില്‍ ഇനി ഗതാഗത കുരുക്കുണ്ടാകരുതെന്നും ഇത് നടപ്പാക്കേണ്ടത് കേന്ദ്ര-സംസ്ഥാനങ്ങളാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം, സമരം അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ നടത്താനും കര്‍ഷകര്‍ തയ്യാറെല്ലെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് കര്‍ഷക നേതാക്കളെ കക്ഷിയാക്കണമെങ്കില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. ഹര്‍ജി തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

അതിനിടയില്‍ ഹരിയാനയിലെ കര്‍ണാലില്‍ ഇന്ന് ബിജെപിയുടെ പരിപാടിക്കുനേരെ കര്‍ഷകര്‍ പ്രതിഷേധം നടത്തി. സംഘര്‍ഷത്തോടെ ബിജെപി നടത്താനിരുന്ന പരിപാടി ഉപേക്ഷിച്ചു.