മലയാളികൾ എന്നുമെന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്ന നടിയാണ് ഭാവന. നിഷ്കളങ്കമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരം മലയാളി പ്രേക്ഷകരെ നിരവധി ചിത്രങ്ങളിലൂടെ ചിരിപ്പിക്കുകയും കണ്ണീരണിയിപ്പിക്കുകയും ചെയ്‌തു. മലയാളത്തിന് പുറമെ തമിഴിലേക്കും തെലുങ്കിലേക്കും അധികം വൈകാതെ തന്നെ താരം ചേക്കേറുകയും പിന്നീട് തമിഴകത്തിന്റെ ഇഷ്ട്ട നടിയായ മാറുകയും ചെയ്തു. സിനിമയിൽ ഏറ്റവുമധികം സൗഹൃദമുള്ളതും സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയുന്ന നടിയാണ്ഭാവന. മിക്കവാറും താരങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഭാവന പ്രധാനിയാണ്. സഹനടിയായാണ് ഭാവന സിനിമയിൽ  തുടക്കം കുറിച്ചത്. എന്നാല്‍ പിന്നീട് മുന്‍നിര നായികയിലേക്ക് താരത്തിന് സ്ഥാനക്കയറ്റം ലഭിച്ചു.

ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരുടെ നായികയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.
എന്നാൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് നടിക്ക് കുറെയേറെ കയ്പ്പേറിയ അനുഭവങ്ങൾ നേരിടേണ്ടി വരുകയും ചെയ്തു. കേരളീയരെയും തമിഴകത്തേയും ഒരുപോലെ അമ്പരപ്പിച്ച വാർത്തകളായിരുന്നു പിന്നീട് വന്നത്. പ്രമുഖ നടനും ഉൾപ്പെടുന്ന കേസ് ഇപ്പോഴും വിചാരണയിലാണ്. ഇപ്പോൾ, ഇൻസ്റ്റാഗ്രാമിലെ താരത്തിന്റെ പോസ്റ്റാണ് തരംഗമാകുന്നത്. താരം പങ്കുവെച്ച പോസ്റ്റും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

വിവാഹ വാർഷികം പങ്കുവെച്ചുള്ള താരത്തിന്റെ പോസ്റ്റാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 2018 ജനുവരി 22നായിരുന്നു ഭാവനയുടെ വിവാഹം നടന്നത് . മെഹന്തി ചടങ്ങ് മുതല്‍ വിവാഹം വരെയുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു . സിനിമാലോകം ഒന്നടങ്കം തന്നെ ഭാവനയെ അനുഗ്രഹിക്കാനെത്തിയിരുന്നു. മനോഹരമായ ആ യാത്ര തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. കന്നഡ സിനിമയായ റോമിയോയില്‍ അഭിനയിക്കുന്നതിനിടയിലാണ് താരത്തിന്റെ ഭർത്താവായ  നവീനും ഭാവനയും പരിചയപ്പെടുന്നത്. ആ സിനിമയുടെ നിര്‍മ്മാതാവ്  നവീന്‍ ആയിരുന്നു . ആ പരിചയമാണ് വിവാഹത്തിൽ എത്തിയത്. അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം . നടിമാരായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങിയവര്‍ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു.

അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും തങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതായി അറിഞ്ഞു . നവീന്‍ തന്നെയാണ് ആദ്യം ഇക്കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞതെന്ന്  ഭാവന  ഒരു അഭിമുഖത്തിൽ  വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും കുടുംബാംഗങ്ങളും ഈ ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു . നവീന്‍ കേരളത്തിന്റെ മരുമകനായി മാറിയിരിക്കുകയാണ് ഇപ്പോൾ.

about bhavana viral post

The post ‘എന്നും ഇങ്ങനെ ചേർത്തുപിടിക്കണം’; തന്റെ പ്രണയത്തിന് വിവാഹ വാർഷിക ആശംസകൾ നേർന്ന് ഭാവന! appeared first on metromatinee.com Lifestyle Entertainment & Sports .