മലയാളത്തിനകത്തും പുറത്തും നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി.വ്യത്യസ്ഥമായ അഭിനയ മികവുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ അതുല്യ പ്രതിഭ.ഇപ്പോളിതാ ഈ സൂപ്പർ താരത്തിന്റെ ആരാധകനാണ് താനെന്നും അതിന് കാരണം മമ്മൂട്ടിയുടെ ശ്രദ്ധേയമായ രണ്ട് ചിത്രങ്ങളാണെന്നും പറയുകയാണ് മലയാളികളുടെ ഇഷ്ട താരം ടോവിനോ തോമസ്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് വ്യക്തമാക്കിയത്.

വീട്ടില്‍ താനും ചേട്ടനും മോഹന്‍ലാലിന്റെയും മമ്മൂക്കയുടേയും ആരാധകരായിരുന്നുവെന്നും. പലപ്പോഴും ഇരുവരുടേയും പേരില്‍ വഴക്കിട്ട അവസ്ഥകള്‍ വരെ ഉണ്ടായിട്ടുണ്ടെന്നും എങ്കിലും മമ്മൂക്കയുടേയും ലാലേട്ടന്റെയും ചിത്രങ്ങള്‍ വരുമ്പോള്‍ ഒരുമിച്ച് കാണാന്‍ പോകുമായിരുന്നുവെന്നും താരം പറയുന്നു. ഇരുവരുടേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ കണ്ടവര്‍ എല്ലാം അവരുടെ ആരാധകരായി പോകുമെന്നും അത് സംഭവിച്ചുപോകുന്നതാണെന്നും മമ്മൂട്ടിയുടെ ധ്രുവമോ വാത്സല്യമോ കണ്ടവരാരും അദ്ദേഹത്തെ ആരാധിക്കാതിരുന്നിട്ടില്ലെന്നും പറയുകയാണ് ടോവിനോ തോമസ്.

ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ യുവ താരമാണ് ടോവിനോ തോമസ്.അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ചവെച്ച് താരം വളരെ പെട്ടന്ന് മലയാളികളുടെ മനസുകവർന്നു.മായാനദി,തീവണ്ടി ,ഗപ്പി തുടങ്ങിയവ ടോവിനോയുടെ മികച്ച ചിത്രങ്ങളിൽ ചിലതാണ്.

tovino thomas talks about mammootty

The post എന്നെ മമ്മൂട്ടി ഫാൻ ആക്കിയതിന് പിന്നിൽ ഈ രണ്ട് ചിത്രങ്ങളാണ്; ടോവിനോ പറയുന്നു! appeared first on metromatinee.com Lifestyle Entertainment & Sports .