ആരാധകരുടെ പ്രിയ ജോഡികളായ ഫഹദ് ഫാസിൽ നസ്രിയ എന്നിവർ ഏറെ നാളുകൾക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ട്രാൻസ്. വിവാഹ ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അൻവർ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിനെക്കുറിച്ച നസ്രിയയുടെ വാക്കുകളാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഒരുമിച്ച് അഭിനയിക്കുന്നവരെങ്കിലും തന്റെ അഭിനയത്തെക്കുറിച്ച് ഫഹദില്‍ നിന്ന് വലിയ കമന്റുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നസ്രിയ പറയുന്നത്.

‘എന്റെ അഭിനയത്തെക്കുറിച്ച് ഫഹദില്‍ നിന്ന് വലിയ കമന്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സെറ്റിലിരിക്കുമ്പോള്‍ മാത്രമാണ് ഞങ്ങളുടെ സംസാരത്തിലേക്ക് സിനിമ കയറിവരുന്നത്. വീട്ടില്‍ എത്തിയാലും ഫഹദിന്റെ തലയില്‍ കഥയും കഥാപാത്രവും ഉണ്ടാകും. എന്നാല്‍ അതൊന്നും ചര്‍ച്ചയ്ക്കെടുക്കാറില്ല. ബാംഗ്ലൂര്‍ ഡേയ്‌സിനുശേഷം ഫഹദിനൊപ്പം അഭിനയിച്ച സിനിമ പ്രദര്‍ശനത്തിനെത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍.’

‘വിവാഹശേഷം അഭിനയം നിര്‍ത്തിയോ എന്ന് പലരും ചോദിക്കാറുണ്ട്. അഭിനയം അവസാനിപ്പിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ബാക്ക് ടു ബാക്ക് സിനിമകള്‍ ചെയ്യുന്ന രീതി മുന്‍പും എനിക്കുണ്ടായിട്ടില്ല. കഥകള്‍ കേട്ട് വേഷം ഇഷ്ടമായാല്‍ മാത്രം സഹകരിക്കുന്നതാണ് പതിവ്. അഭിനയത്തിനൊപ്പം ഈ വര്‍ഷം സിനിമാനിര്‍മാണത്തിലും കൂടുതല്‍ സജീവമാകും, 2020 ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ നസ്രിയ പറഞ്ഞു.

nasriya about fahadh faasil

The post ‘എന്റെ അഭിനയത്തെക്കുറിച്ച് ഫഹദില്‍ നിന്ന് വലിയ കമന്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല! appeared first on metromatinee.com Lifestyle Entertainment & Sports .