ഉലകനായകൻ കമൽഹാസന് മുത്തം കൊടുത്ത് സുഹാസിനി ക മൽഹാസന്റെ ജേഷ്ഠസഹോദരനായ ചാരുഹാസന്റെ മകളാണ് നടിയും സംവിധായികയുമായ സുഹാസിനി. ജീവിതത്തിൽ കമലഹാസൻ നടത്തിയ സ്വാധീനം വളരെ വലുതാണ് . ഉലകനായകൻറെ 65-ാം ജന്മദിനമാണ് കഴിഞ്ഞിരിക്കുന്നത് . ജന്മനാടായ പരമകുടിയില്‍ നടന്ന ചടങ്ങിനിടെ സുഹാസിനി ഉലകനായകനെ കുറിച്ച് സമ്സരിക്കുന്ന വീഡിയോ മാധ്യമങ്ങളിൽ ശ്രെധ നേടിയിട്ടുണ്ട്

ചെറിയച്ഛാ എന്ന വിൽക്കുന്നതിന് പകരം കമൽ എന്ന വിളിച്ചാൽ മതിയെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. “എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ നല്ല കാര്യങ്ങൾക്കും കാരണം നിങ്ങളാണെന്നും സുഹാസിനി പറയുന്നു . കമലഹാസിന്റെ അച്ഛന്‍ ഡി ശ്രീനിവാസൻ ക്രിമിനല്‍ വക്കീലും സ്വതന്ത്ര സമര സേനാനിയുമായിരുന്നു . അദ്ദേഹത്തിന്റെ പ്രതിമയും അനാച്ഛാദനം ചെയ്തു.

എനിയ്ക്ക് ഒരു ഭർത്താവിനെ തന്നത് കമലാണ്. നിങ്ങളില്ലെങ്കിൽ എനിക്ക് ജീവിതത്തിൽ ഒന്നുമില്ല.സ്വയം പര്യാപ്തത നേടേണ്ടതിന്റെയും സ്വയം സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് എനിക്കും സഹോദരിമാർക്കും പറഞ്ഞ തന്നത് നിങ്ങളാണെന്നും സുഹാസിനി പറയുന്നു .

എന്റെ ജീവിതത്തിലെ ദിശ മാറ്റിയത് കമൽ ആണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിട്ട് സിനിമ ടെക്നിക്കലായി പഠിക്കാൻ നിർബന്ധിച്ചതും അതിന് ഫീസ് നൽകിയതും ഇദ്ദേഹമാണെന്നും സുഹാസിനി പറഞ്ഞു.

Suhasini about KamalHasan

The post എന്റെ ജീവിതത്തിലെ ദിശ മാറ്റിയത് നിങ്ങളാണ്; ഉലകനായകന് മുത്തം കൊടുത്ത് സുഹാസിനി! appeared first on metromatinee.com Lifestyle Entertainment & Sports .