തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോഴും മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാതെ എറണാകുളം ജില്ലയില്‍ എന്‍ഡിഎ. തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും നിര്‍ത്താനായിരുന്നു ബിജെപിയുടെ തീരമാനം. ഇതിനായി വാര്‍ഡ് തലത്തില്‍ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി രൂപികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പലയിടത്തും ബിജെപി ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കിയെങ്കിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തവണ മത്സരിച്ചതിലും കൂടുതല്‍ സീറ്റില്‍ ഇത്തവണ മത്സരിക്കുന്നുണ്ടെന്നായിരുന്നു ബിജെപിയുടെ വിശദീകരണം. തെരഞ്ഞെടുപ്പ് അടുത്തത്തെിയിട്ടും പല സ്ഥലത്തും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ […]

The post എല്ലാ സീറ്റിലും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല; പ്രതിസന്ധിയിലായി എന്‍ഡിഎ appeared first on Reporter Live.