മലയാള സിനിമ പ്രേക്ഷകരുടെ സ്വന്തം ഇഷ്ട്ട ജോഡികളാണ് പൃഥ്വിരാജ് സുകുമാരനും,സുപ്രിയയും ഇരു താരങ്ങൾക്കും പ്രേക്ഷകർ എന്നും വളരെ ഏറെ പിന്തുണയായാണ് നൽകാറുള്ളത്.മലയാള സിനിമയുടെ തന്നെ പവർ കപ്പിൾ എന്നറിയപ്പെടുന്നത് തന്നെ ഈ താരങ്ങളാണ്.അഭിനയവും,നിർമാണവും,സംവിധാനവും എല്ലാം തന്റെ കൈയിൽ ഭദ്രമെന്ന തെളിയിച്ച് മുന്നേറുകയാണ് താരം.പുതിയത് ചിത്രങ്ങളുമായി മുന്നേറുന്നത് പോലെ തന്നെ ഇവരുടെ സ്വകാര്യ ജീവിതത്തിലുള്ള സന്തോഷങ്ങളെല്ലാം തന്നെ ആരധകർക്കേറെ സന്തോഷമാണ്.

ഇന്നിപ്പോൾ പൃഥ്വി തന്നെക്കുറിച്ച് പഴയൊരു അഭിമുഖത്തിൽ​ പറഞ്ഞ വാക്കുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സുപ്രിയ. ചിലപ്പോൾ ആളുകൾ നിങ്ങൾക്ക് ഏറ്റവും ഭംഗിയുള്ള വീഡിയോ ക്ലിപ്പുകൾ അയച്ചുതരുമെന്ന് കുറിച്ച സുപ്രിയ ആ ക്ലിപ്പ് നൽകിയ വ്യക്തിക്ക് നന്ദിയും പറയുന്നുണ്ട്.

“ഞാൻ അധികം സുഹൃത്തുക്കളുള്ള ആളല്ല. സുപ്രിയയാണ് ഏന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്റെ ഏറ്റവും സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തി അവളാണ്. എന്റെ എല്ലാ വൾനറബിലിറ്റീസും അറിയാവുന്ന എന്റെ എല്ലാ ദുർബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാൾ അവളാണ്. എന്റെ വീട്ടുകാർ പോലും കണ്ടിട്ടില്ല ആ അവസ്ഥയിൽ എന്നെ,” എന്നും പൃഥ്വിരാജ് വീഡിയോയിൽ​ പറയുന്നു.

സുപ്രിയ പങ്കുവച്ച വീഡിയോയ്ക്ക് താഴെ പൃഥ്വി തന്റെ സ്നേഹം അറിയിച്ചിട്ടുണ്ട്. നിലവിൽ അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലാണ് പൃഥ്വിരാജ്.

prithviraj sukumaran talk about supriya

The post എൻറെ എല്ലാ വേദനകളും കണ്ടത് അവളാണ്;വീട്ടുകാർ പോലും കണ്ടിട്ടില്ല ആ അവസ്ഥയിൽ എന്നെ കണ്ടീട്ടില്ല;പൃഥ്വിരാജ്! appeared first on metromatinee.com Lifestyle Entertainment & Sports .