വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് രജിഷ വിജയന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ഖൊ ഖൊ’യ്ക്ക് മികച്ച അഭിപ്രായങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ സംഗീത സംവിധായകര്‍ക്ക് പാട്ടു പാടി അയച്ചു കൊടുക്കുന്ന പരിപാടി താന്‍ നിര്‍ത്തിയെന്ന് പറയുകയാണ് രജിഷ.

ഷാന്‍ റഹ്മാന് ഒരിക്കല്‍ തമാശയ്ക്ക് പാട്ടുപാടി അയച്ചിട്ടുണ്ട്. ജൂണില്‍ ഒരു പാട്ട് പാടിക്കാമോ എന്ന് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഇഫ്തിയുടെ അടുത്ത് ചോദിച്ചിട്ടുണ്ട്. പക്ഷേ തന്നില്ല.

കൈലാസ് മേനോനോടും പാട്ട് ചോദിച്ചിരുന്നു. ഗോപി സുന്ദറിന് പാടി കേള്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും മോശമായി ഒരു പാട്ട് പാടേണ്ട സന്ദര്‍ഭം വന്നാല്‍ എന്നെ വിളിക്കാമെന്നാണ് ഗോപി സുന്ദര്‍ പറഞ്ഞത് എന്ന് രജിഷ പറയുന്നു.

ഇക്കഴിഞ്ഞ വിഷു ദിനത്തിലാണ് ഖൊ ഖൊ തിയേറ്ററുകളില്‍ എത്തിയത്. സ്പോര്‍ട്സ് താരമായും സ്‌കൂള്‍ അധ്യാപികയായുമാണ് ചിത്രത്തില്‍ രജിഷ വേഷമിട്ടത്. രാഹുല്‍ റിജി നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍

The post ഏറ്റവും മോശമായി ഒരു പാട്ട് പാടേണ്ട സന്ദര്‍ഭം വന്നാല്‍ എന്നെ വിളിക്കാമെന്നാണ് ഗോപി സുന്ദര്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍ appeared first on metromatinee.com Lifestyle Entertainment & Sports .