ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനി. അടുത്തിടെ നടത്തിയ വ്യാവസായിക കരാറുകളും സംരംഭങ്ങളുമാണ് ഇന്ത്യൻ കോടീശ്വരനായ അദാനിയെ ഈ വർഷത്തെ ഏഷ്യയിലെ സമ്പന്നനാക്കിയത്. സ്വിസ് ബിൽഡിംഗ് മെറ്റീരിയലായ ഫേം ഹോൾസിമിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം തന്നെ കഴിഞ്ഞദിവസം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഈ കരാർ അദാനിയെ ഏഷ്യൻ സമ്പന്നനാക്കാൻ സഹായിച്ചു എന്നാണ് വിലയിരുത്തൽ. നിലവിൽ ഫേം ഹോൾസിമിന്റെ 63 ശതമാനം ഓഹരികളും സ്വന്തമാക്കിയിരിക്കുന്നത് അദാനിയുടെ അംബുജ സിമന്റ്സ് ലിമിറ്റഡാണ്.

ഫേം ഹോൾസിമിന്റെ ഇന്ത്യൻ പ്രവർത്തനങ്ങൾ വാങ്ങാനായി 10.5 ബില്യൺ ഡോളറിന്റെ കരാറാണ് അദാനി ഞായറാഴ്ച ഒപ്പിട്ടത്. ബ്ലൂംബർഗ് ന്യൂസ് പുറത്തുവിട്ട കണക്കുകളനുസരിച്ച് കഴിഞ്ഞവർഷം മാത്രം സമാനമായ 32 ഏറ്റെടുക്കലാണ് അദാനി നടത്തിയിരിക്കുന്നത്. ഇതിന് 17 ബില്യൺ ഡോളറോളം മൂല്യം വരും. അതേസമയം ചെറിയ ഇടപാടുകളുടെ മൂല്യം അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടില്ല. അത് കൂടി പരിഗണിക്കുമ്പോൾ മൂല്യം ഇനിയും വർദ്ധിക്കുമെന്നാണ് സൂചന.

പ്രീമിയം റെെസ് ബ്രാന്റ് സ്വന്തമാക്കിയും, സോഫ്റ്റ് ഗ്രൂപ്പ് കോർപറേഷനിൽ നിന്ന് ട്രാവൽ പോർട്ടലുകളും, ഗ്രീൻ എനർജി സ്ഥാപനങ്ങളുടെ ആസ്തികളും സ്വന്തമാക്കിയതുൾപ്പടെ മാറുന്ന കാലഘട്ടത്തിനനുസരിച്ച് മേഖലകൾ മാറ്റി പരീക്ഷിച്ചതും അദാനിയെ തുണച്ചു. ഡാറ്റ സെന്ററുകളും, ഡിജിറ്റൽ സേവനങ്ങളും, സിമന്റ്, മീഡിയ തുടങ്ങിയ മേഖലകളിലും അദാനി ഗ്രൂപ്പ് അതിവേഗം വളർച്ച കെെവരിച്ചു കഴിഞ്ഞു.
ബ്ലൂംബർഗ് ബില്ലിനിയേഴ്സ് ഇൻഡക്സ് പ്രകാരം നിലവിൽ 102 ബില്യൺ ഡോളറാണ് ഇന്ത്യയിലെ ഒന്നാംനിര സംരംഭകനും 59 കാരനുമായ അദാനിയുടെ ആസ്തി.
Story Highlights: Gautam Adani becomes the Richest Asian; Swiss Building Materials Firm Holcim Ltd pact helps