ഇന്നും ഇന്നലെയും തുടങ്ങിയതല്ല അഭിനയ സാമ്പ്രാട്ട് മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദം.അതിന് വർഷങ്ങളുടെ പഴക്കമുണ്ട്.സംവിധായകന്‍-നടന്‍ എന്നതിനപ്പുറം ഏറെ വിശേഷണങ്ങള്‍ അര്‍ഹിക്കുന്ന ബന്ധമാണ് പ്രിയദര്‍ശനും മോഹന്‍ലാലും തമ്മില്‍. അവര്‍ തന്നെ ഇക്കാര്യം പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുമുണ്ട്.മലയാള സിനിമയിൽ പ്രിയദർശന്റെ തുടക്കകാലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഒരു കാലത്ത് മലയാള സിനിമകളുടെ ടൈറ്റിലുകളില്‍ നിറഞ്ഞു നിന്നിരുന്ന പരസ്യ കലാകാരൻ ഗായത്രി അശോക്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..

“സുഹൃത്ത് ഈരാളി ഒരിക്കൽ പറഞ്ഞിരുന്നു. ഒരുത്തൻ വരുന്നുണ്ട്. ഭയങ്കര മിടുക്കനാണ്. സിനിമ അരച്ച് കലക്കി കുടിച്ചിരിക്കുന്ന ഒത്തരി ഒത്തിരി പുസ്തകങ്ങളൊക്കെ വായിച്ചിരിക്കുന്ന നല്ല സെൻസുള്ള ഒരു പാർട്ടി വരുന്നുണ്ട്. അവൻ മലയാള സിനിമാ ഇൻഡസ്ട്രിയിൽ എന്നല്ല ഇന്ത്യൻ സിനിമ ഇൻഡസ്ട്രി ഇളക്കി മറിക്കാൻ വരുന്ന ഒരു അവതാരമുണ്ട്. ആരായിത് എന്ന് ഞാൻ ചോദിച്ചു. ഞാനും ഡെന്നിസുമുണ്ടായിരുന്നു. ആരായിത് ഇത്ര വല്യ ഇളക്കി മറിക്കാൻ വരുന്ന പാർട്ടി. എന്നക്കൊ ചോദിച്ച് ഞങ്ങൾ ഈരാളിയെ കളിയാക്കി. ഇത് ആരാണ് എന്നൊരു പിടിയുമില്ല. അയാളുടെ പേരാണ് പ്രിയദർശൻ എന്ന് പറഞ്ഞു.

ട്രിവാൻഡ്രം ബേസ്ഡ് ആണ്. അസാമാന്യ സ്ക്രിപ്‌റ്റ് സെൻസുള്ള നല്ല സെൻസ് ഓഫ് ഹ്യൂമറുള്ള ആളാണ് ഇങ്ങനൊരു കക്ഷി വരുന്നുണ്ട്. നോക്കിക്കോ. ത്രി ഓർ ഫോർ ഇയേഴ്സ് പ്രിയദർശന്റെ സാന്നിദ്ധ്യം ഇവിടെ ശക്തമായ രീതിയിൽ അനുഭവപ്പെടാൻ പോവുകയാണെന്ന് പറഞ്ഞു.അന്ന് ഞാൻ ഒരു തമാശ മട്ടിലെടുത്തു. എന്നാൽ, ഈ പേര് സ്ട്രെെക്ക് ചെയ്തു. പ്രിയൻ. ഈ പ്രിയപ്പെട്ട ആകാൻ പോകുന്ന പ്രിയൻ ആരാണ്. പ്രിയനെ പരിചയപ്പെട്ടു കഴിഞ്ഞപ്പോഴാണ് ഇയാൾ ഇത്ര നിസാരമായിട്ടോണോ സിനിമയെ കാണുന്നത്. സ്വന്തമായിട്ടൊരു സിനിമ ഡയറക്ട് ചെയ്യുമ്പോൾ പൂച്ചയ്ക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം അങ്ങനെയൊക്കെയുള്ള സിനിമകൾ എടുത്തിട്ടുണ്ട്.

അസാമാന്യ കോമഡിയാണ്. ചിരിച്ച് തിയേറ്ററിൽ നിന്ന് ഇറങ്ങി വരുന്ന ചിത്രമാണ്. അത് കഴിഞ്ഞിട്ട് വരുന്ന സിനിമയായിരുന്നു ഒന്നാനാം കുന്നിൽ ഒരടി കുന്നിൽ. മനസ് മടുത്ത് ചെയ്ത ഒരു വർക്കായിരുന്നു അത്. പലരും ഓർക്കുന്നുപോലുമില്ല ആ പടം.ഈ ചിത്രത്തിനായി പ്രിയദർശൻ വിളിപ്പിച്ചിരുന്നു. പണ്ടെനിക്ക് അതിശയം തോന്നിയ ഒരു ഡയറക്ടറാണ് പ്രിയൻ. പ്രിയന്റെ ആദ്യം ഞാൻ ചെയ്യുന്ന പടം തുടക്കകാലത്താണ്. ഒന്നാനാം കുന്നിൽ ഒരടി കുന്നിൽ എന്നാണ് ആ പടത്തിന്റെ പേര്. ഒരിക്കൽ പ്രിയനെന്നെ വിളിക്കുന്നു. അത്യാവശ്യമായി ഒന്ന് കാണണം നമുക്ക്.

എന്റെയൊരുപടമുണ്ട് അത് നമുക്കൊന്ന് വർക്ക് ചെയ്യണം. ശരി ഞാൻ വരാം ട്രിവാൻഡ്രത്ത് ഇന്ന ഹോട്ടലിലാണ്. നമുക്ക് ഇതിന്റെ വർക്ക് ചെയ്യണം. ഞാൻ ചോദിച്ചു ആൽബം എവിടെയാണെന്ന്. ഇതിന് ആൽബം ഇല്ലെന്നായിരുന്നു പ്രിയന്റെ മറുപടി.ഈ പടത്തന് സ്റ്റിൽ എടുത്തിട്ടില്ലാന്ന് പറഞ്ഞു. എനിക്ക് അതിശയം തോന്നി. ഒരു പടം ചെയ്യുമ്പോൾ ടെക്നീഷ്യൻമാരെ തീരുമാനിക്കേണ്ട കൂട്ടത്തിൽ തന്നെ തീരുമാനിക്കേണ്ടതാണ് സ്റ്റിൽ ഫോട്ടാഗ്രഫി എന്നത്.

ഇതിൽ സ്റ്റിൽ ഫോട്ടാഗ്രഫറെ തീരുമാനിച്ചിട്ടില്ല, ഞാൻ ചോദിച്ചു പിന്നെ എങ്ങനെ പരസ്യം ചെയ്യുന്നെ? അത് അശോകൻ എങ്ങനെയേലും ഒക്കെ ചെയ്യണം. ശങ്കറുണ്ട് മോഹൻലാലുണ്ട് എന്നൊക്കെ പറഞ്ഞു. പടമില്ലെന്ന് പറഞ്ഞപ്പോൾ തന്നെ എന്റെ ഇൻട്രസ്റ്റ് പോയിരുന്നു”.-സഫാരി ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയത്. ചിത്രം, താളവട്ടം, കാലാപാനി, മിന്നാരം,കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്…ഈ സിനിമകളൊക്കെയും മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളാണ്. ഒരു പക്ഷെ ഇത്രയധികം പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടുകെട്ട് വേറെയില്ല എന്നു തന്നെ പറയേണ്ടി വരും.

about priyadarshan

The post ഒരുത്തൻ വരുന്നുണ്ട് ഭയങ്കര മിടുക്കനാണെന്ന് അയാൾ പറഞ്ഞു..ഇപ്പോൾ ഇന്ത്യൻ സിനിമയെ ഇളക്കിമറിക്കുന്ന അവതാരമായി! appeared first on metromatinee.com Lifestyle Entertainment & Sports .