തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

കേരളത്തില്‍ ഓണം ആഘോഷിക്കുന്ന നയന്‍സിനെയും വിഘ്‌നേഷുമാണ് ചിത്രത്തില്‍ ഉള്ളത്. കൊച്ചിയിലെ നയന്‍സിന്റെ വസതിയില്‍ നിന്നുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കസവുസാരിയില്‍ അതിസുന്ദരിയാണ് നയന്‍സ്. മുണ്ടും ഷര്‍ട്ടുമായിരുന്നു വിഘ്‌നേഷിന്റെ വേഷം. ആരാധകര്‍ക്ക് ഓണാശംസകള്‍ നേരാനും വിഘ്‌നേഷ് മറന്നില്ല.

The post ഓണാഘോഷം നായതാരുടെ കൊച്ചിയിലെ വീട്ടിൽ; ചിത്രങ്ങൾ വൈറലാകുന്നു appeared first on metromatinee.com Lifestyle Entertainment & Sports .