വീടുമൊരു വീക്കെൻഡ് എപ്പിസോഡിന് സാക്ഷ്യം വഹിക്കുകയാണ് ബിഗ്‌ബോസ് ഹൌസ്.ഇത്തവണ വലിയ ഗൗരവത്തോടെയാണ് മോഹൻലാൽ എത്തിയത്.അതെന്തിനാണ് മോഹൻലാൽ എത്ര ഗൗരവത്തോടെ നിൽക്കുന്നതെന്നാണ് തുടക്കം മുതൽ ആരാധകർ ചോദിച്ചത്.

എന്നാൽ ബിഗ് ബോസ് വീക്കെന്‍ഡ് എപ്പിസോഡ് തുടങ്ങിയത് തന്നെ കണ്ണിന് അസുഖം ബാധിച്ച്‌ വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്തിയ അഞ്ച് പേരുടെ വിശേഷങ്ങള്‍ കാണിച്ചുകൊണ്ടാണ് ബിഗ് ബോസ് വീക്കെന്‍ഡ് എപ്പിസോഡ് തുടങ്ങിയത്. പുറം ലോകവുമായി ബന്ധമില്ലാത്ത ഒരിടത്താണ് ഇവര്‍ ഇപ്പോള്‍ ഉള്ളതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനു തൊട്ട് പിന്നാലെ ഇവര്‍ അഞ്ചു പേരും ഒരു വീഡിയോ സന്ദേശത്തിലൂടെ തങ്ങള്‍ക്കു സുഖമാണെന്ന് വീട്ടിലെ മറ്റ് അംഗങ്ങളെ അറിയിച്ചു. മത്സരത്തിലേക്ക് തിരികെ വരാന്‍ കാത്തിരിക്കുകയാണ് അഞ്ചുപേരുമെന്നുള്ളത് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

ബിഗ് ബോസ് വീട്ടിലുണ്ടായ എല്ലാ സംഭവവികാസങ്ങളും വീക്കെന്‍ഡ് എപ്പിസോഡില്‍ വിശകലനം ചെയ്തു. കോള്‍ സെന്റര്‍ ടാസ്‌കിനെക്കുറിച്ചും രജിത്തിന്റെ ക്യാപ്റ്റന്‍സിയും ചര്‍ച്ച ചെയ്യപ്പെട്ടു. രജിത് കുമാര്‍ ഒരു നല്ല ക്യാപ്റ്റന്‍ അല്ല എന്നാണ് വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് പറയാന്‍ ഉള്ളത്. സമയത്ത് മീറ്റിങ് നടത്താതിരുന്നതും വീട്ടിലെ അംഗങ്ങളെ ശരിയായി ഏകോപിപ്പിച്ച്‌ നിര്‍ത്താന്‍ കഴിയാതിരുന്നതുമാണ് രജിത്തിന്റെ പോരായ്മയായി എല്ലാവരും ചൂണ്ടി കാട്ടിയത്.ജസ്‍ലയും രജിത്തും തമ്മിലുള്ള ഒരു പോരും ഇടക്ക് സംഭവിച്ചു. ഒരു അപ്പൂപ്പന്‍ താടിയുടെ പിറകെ ഓടിയ ജസ്‌ല, മെച്യുരിറ്റി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒക്കെ കാണിക്കുന്നത് എന്ന് രജിത് കുമാര്‍ പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.

രണ്ട് ടാസ്‌കുകളാണ് പിന്നീട് അരങ്ങേറിയത്. അതില്‍ ആദ്യത്തേത് ഒരു വിചാരണയാണ്. കോടതിമുറിക്ക് സമാനമായ രീതിയില്‍ ലിവിങ് റൂം ഒരുക്കി മത്സരാത്ഥികളെ വിചാരണ ചെയ്യുകയായിരുന്നു. ബിഗ് ബോസ് വീട്ടില്‍ അനീതി പ്രവര്‍ത്തുക്കുന്നവരെ വിചാരണ ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞത്. രജിത് മഞ്ജുവിനെയും മഞ്ജു രജിത്തിനെയും പ്രതിക്കൂട്ടിലെത്തിച്ചു. ശേഷം രജിത്തിന്റെ ആരോപണങ്ങളെ മഞ്ജു നേരിട്ടപ്പോള്‍ മഞ്ജുവിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തത ഇല്ലാത്ത മറുപടിയാണ് രജിത് നല്‍കിയത്.

രണ്ടാമത് നടന്നത് ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികളെക്കുറിച്ച്‌ പ്രേക്ഷകരുടെ അഭിപ്രായം അവരെ അറിയിക്കാന്‍ ഉള്ള ഒരു ടാസ്‌കായിരുന്നു. സോഷ്യല്‍ മീഡിയയില്‍ മത്സരാര്‍ത്ഥികളെക്കുറിച്ച്‌ പ്രേക്ഷകര്‍ എഴുതിയ കമന്റുകള്‍ വീട്ടില്‍ ഉള്ളവരെ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു മോഹന്‍ലാല്‍. സ്വയം വിലയിരുത്തി മുന്നോട്ട് പോകാനുള്ള അവസരമായി ഈ ടാസ്‌കിനെ കാണണം എന്നായിരുന്നു മോഹന്‍ലാല്‍ ടാസ്കിന് ശേഷം വീട്ടില്‍ ഉള്ളവരോട് പറഞ്ഞത്. വരുന്ന എപ്പിസോഡില്‍ ആരൊക്കെ വീടിനു പുറത്തു പോകുമെന്ന് കണ്ടറിയാം.

about bigg boss

The post ഓര്‍മ്മയില്ലെങ്കില്‍ അടുത്തയാളോട് ചോദിക്കൂ’:ബിഗ്‌ബോസ് ഹൗസിൽ പൊട്ടിത്തെറിച്ച് മോഹൻലാൽ! appeared first on metromatinee.com Lifestyle Entertainment & Sports .