സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് ഗോപി സുന്ദറും ഗായികയും ഗോപി സുന്ദറിന്റെ പങ്കാളിയുമായ അഭയ ഹിരണ്‍മയിയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു സംഗീത പുരസ്‌കാര വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അഭയ ഹിരണ്മയി.

സംഗീത പുരസ്‌കാര വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്നാണു അഭയ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. കടും നീല സ്യൂട്ട് ആണ് ഗോപിയുടെ വേഷം. മഞ്ഞ നിറത്തിലെ സെക്സി ലുക്കിംഗ് ഗൗണ്‍ ആണ് അഭയ അണിഞ്ഞിരിക്കുന്നത്.

അടുത്തിടയില്‍ വിജയ്‌യുടെ ‘മാസ്റ്ററി’ലെ ‘വാത്തി കമ്മിങ്’ എന്ന ഹിറ്റ് ഗാനത്തിന് അനുസരിച്ച്‌ ചുവടുവെയ്ക്കുന്ന വീഡിയോ അഭയ പങ്കുവെച്ചിരുന്നു. കൈകള്‍ കൊണ്ട് താളം പിടിച്ച്‌ ഗോപി സുന്ദറും ഒപ്പമുണ്ടായിരുന്നു. ‘അദ്ദേഹത്തെ കൊണ്ട് ഡാന്‍സ് കളിപ്പിക്കാനുള്ള എന്റെ പാഴായിപ്പോയ ശ്രമം,’ എന്നാണ് അഭയ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരണ്‍മയിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയ ഒന്നായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് ഒന്നും സ്ഥാനം കൊടുക്കാതെ ഇരുവരും ജീവിതം ആസ്വദിക്കുകയാണ്.

സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളില്‍ ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ അഭയ പാടിയിട്ടുണ്ട്.

The post കടും നീല സ്യൂട്ടണിഞ്ഞ് ഗോപി സുന്ദർ, മഞ്ഞ നിറത്തിലെ സെക്സി ലുക്കിംഗ് ഗൗണിൽ അഭയ; ചിത്രങ്ങൾ വൈറൽ appeared first on metromatinee.com Lifestyle Entertainment & Sports .