വാലന്റൈന്‍സ് ദിനത്തിൽ പ്രിയതമന് ആശംസകൾ നേർന്ന് ഭാവന. നവീന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്ന ഭാവനയുടെ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്

“2011ൽ ഞാൻ ആദ്യമായി നിങ്ങളെ കാണുമ്പോൾ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ആൾ എന്ന്. ഒരു നിർമ്മാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തിൽ നിന്നും വേഗം നമ്മൾ യഥാർത്ഥ സുഹൃത്തുക്കളായി മാറി. അവർ പറയുന്നതുപോലെ, മികച്ച ബന്ധങ്ങൾ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മൾ പ്രണയത്തിലായിട്ട് 9 വർഷങ്ങളാവുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മൾ കടന്നുപോയി, വേർപ്പെട്ടുപോവേണ്ട അവസ്ഥകൾ. പക്ഷേ കൂടുതൽ കരുത്തരായി നമ്മൾ പുറത്തുവന്നു. എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ നമ്മൾ പോരാടും, എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായി നമ്മൾ തുടരും. നിങ്ങളായിരിക്കുന്നതിന് നന്ദി, ഞാൻ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നുവെന്നാണ് കുറിച്ചിരിക്കുന്നത്

#MineForever #ComeWhatMay #EverydayIsValentinesDay തുടങ്ങിയ ഹാഷ്‌ടാഗുകളോടെയാണ് ചിത്രം പങ്കുവെച്ചത്

നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം .2018 ജനുവരി 22 ന് കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീൻ ഭാവനയിക് മിന്നു ചാർത്തി .കന്നഡത്തില്‍ 96ന്റെ റീമേക്കായ 99 എന്ന ചിത്രമാണ് ഭാവനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

bhavana

The post കണ്ണും കണ്ണും നോക്കി പ്രണയം കൈമാറി ഭാവനയും നവീനും appeared first on metromatinee.com Lifestyle Entertainment & Sports .