മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഭാവന. സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമ്മാതാവായ നവീനെ വിവാഹം ചെയ്തതോടെ മലയാള സിനിമയിൽ നിന്നും താരം ഇരു ഇടവേള എടുത്തിരിക്കുകയാണ്. വിവാഹത്തിന് ശേഷമുള്ള ഭാവനയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഭാവനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബ്രൈഡല്‍ ലുക്കിൽ അതീവ സുന്ദരിയായ ഭാവനയെയാണ് ചത്രത്തിൽ കാണാൻ കഴിയുന്നത്. കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയായ ലേബൽ എം ഡിസൈനേ‌ഴ്‌സിനു വേണ്ടിയാണ് ഭാവന ഒരുങ്ങിയിരിക്കുന്നത് ‘2020ലെ ബ്രെെഡൽ ലുക്ക്’ എന്ന പേരിലാണ് ലേബൽ എം പുതിയ കളക്ഷന്‍സ് അവതരിപ്പിക്കുന്നത്. ലെഹങ്കയിൽ അതീവ സുന്ദരിയായ ഭാവനയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധക്കപ്പട്ടു .

മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ ഇതിൽ പെടും.2008 മുതൽ ഭാവന ഗ്ലാമർ പരിവേഷമുള്ള ചിത്രങ്ങൾ ചെയ്തു തുടങ്ങി.

വിവാഹ ശേഷം സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. തമിഴിൽ ഭാവന അഭിനയിച്ച ആദ്യ സിനിമ കൂടൽ നഗർ പുറത്തിറങ്ങിയില്ല. പക്ഷേ പിന്നീട് 2007 അതു പുറത്തിറങ്ങി. ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ ആയിരുന്നു. ഇതു തമിഴിൽ വിജയിച്ച ഒരു സിനിമയായിരുന്നു . പിന്നീട് തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങൾ ഭാവനക്ക് ലഭിച്ചു തുടങ്ങുകയായിരുന്നു .

Bhavana

The post കണ്ണെടുക്കാൻ തോന്നുന്നില്ല!ബ്രൈഡല്‍ ലുക്കിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.. appeared first on metromatinee.com Lifestyle Entertainment & Sports .