സിനിമ താരങ്ങളിൽ പലരും രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്.മലയാളത്തിലും തമിഴിലുമെല്ലാം നടൻമാർ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്.എന്നാൽ രാഷ്ട്രീയ ജീവിതം മടുത്ത് തിരിച്ച് സിനിമ രംഗത്തേക്ക് വന്ന വ്യക്തിയാണ് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി.താരം സൈര നരസിംഹ റെഡ്ഡി പ്രചാരണ പരിപാടികള്‍ക്കിടെ രജനീകാന്തിനെയും കമല്‍ഹാസനെയുംകുറിച്ച് മെഗാസ്റ്റാര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രജനിയോടും കമലിനോടും രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ചിരഞ്ജീവി ആവശ്യപ്പെട്ടത്. നല്ല കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ പോലും അവര്‍ക്ക് അതിന് കഴിയണമെന്നില്ല എന്നും ചിരഞ്ജീവി പറയുന്നു. സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങള്‍ നടന്‍ തുറന്നുപറഞ്ഞത്. കമല്‍ഹാസനും രജനീകാന്തും രാഷ്ട്രീയത്തില്‍ പുതിയ ആള്‍ക്കാരാണ്. അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അത് ഗുണകരമാകണമെന്നില്ല. ഞാന്‍ രാഷ്ട്രീയത്തില്‍ എത്തുമ്പോള്‍ നമ്പര്‍ വണ്‍ സൂപ്പര്‍സ്റ്റാറായിരുന്നു. ഞാന്‍ അതൊക്കെ വേണ്ടെന്നുവെച്ചു. എതിരാളികള്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചതിനാല്‍ എന്റെ മണ്ഡലത്തില്‍ ഞാന്‍ പരാജയപ്പെട്ടു. സഹോദരന്‍ പവന്‍ കല്യാണിനും അത് തന്നെയാണ് സംഭവിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ വിജയിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ കമലിന്റെ പാര്‍ട്ടിക്ക് വിജയിക്കാനായില്ല.

ചുണ്ടിനും കപ്പിനും ഇടയിലാണ് രാഷ്ട്രീയം. രജനിയും കമലും എന്നെ പോലെ ആകണമെന്നില്ല. പക്ഷേ അവരോട് എനിക്ക് പറയാനുളളത് രാഷ്ട്രീയത്തില്‍ ചേരരുത് എന്നാണ്. പരാജയങ്ങളും തിരിച്ചടിയും കൈകാര്യം ചെയ്യാനാകുകയും ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹവുമുണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ ചേരാം. ഒരു ദിവസം കൊണ്ട് എല്ലാ കാര്യങ്ങളും ശരിയാകണമെന്നില്ലെന്നാണ് താരം അഭിമുഖത്തിൽ പറയുന്നത്.

chiranjeevi requested rajinikanth and kamal haasan to stay away from politics

The post കമല്‍ഹാസനോടും രജനീകാന്തിനോടും രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനില്‍ക്കണമെന്ന് ചിരഞ്ജീവി! appeared first on metromatinee.com Lifestyle Entertainment & Sports .