ചോലയ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം.മഞ്ജു വാര്യർ മുഖ്യ കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഫോസ്റ്റര്‍ റിലീസ് ചെയ്തു.മഞ്ജു വാര്യര്‍ തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത്.

അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈ ചിത്രത്തില്‍ ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹര്‍സംസ എന്ന ഭാഷയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ അഹര്‍ ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍. അഹര്‍ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന സിനിമയുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയന്‍ ട്രെക്കിംഗ് സൈറ്റുകളില്‍ ഓണ്‍ ദി സ്‌പോട്ട് ഇംപ്രൊവൈസേഷന്‍ ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നതും ഒരു സവിശേഷതയാണ്. ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദിലീപ് ദാസാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്.

നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, പാരറ്റ്മൗണ്ട് പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോവിഡ് ഭീതിയില്‍ ലോക്ഡൗണായിരിക്കുന്ന സാഹചര്യത്തില്‍ ചിത്രം തിയ്യേറ്ററിലൂടെയോണോ അതോ ഒട്ടിട്ടി പ്ലാറ്റ് ഫോമിലൂടെയോണോ റിലീസ് ചെയ്യുന്നത് എന്ന ചര്‍ച്ചയിലാണ് പ്രേക്ഷകരും സിനിമാ ലോകവും ഇപ്പോള്‍.

about manju warrier movie kayattam

The post ‘കയറ്റം’ ഫസ്റ്റ് ലുക്ക് ഫോസ്റ്റര്‍ റിലീസ് ചെയ്ത് മഞ്ജു വാര്യർ! appeared first on metromatinee.com Lifestyle Entertainment & Sports .