ടോവിണോതോമസിന്റെ കന്നി നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്. രണ്ടുപെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമേരിക്കക്കാരിയായ ഇന്ത്യ ജാർവിസാണ് നായിക.
ഇപ്പോളിതാ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈദ് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പൂര്ത്തിറങ്ങിയത്. ഈ ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത് ഗോപി സുന്ദര്‍ ആണ് ആണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ടോവിനോ തോമസും ഗോപി സുന്ദര്‍ ചേര്‍ന്നാണ്.

ചിത്രം മാര്‍ച്ച്‌ 12 ന് റിലീസ് ചെയ്യാന്‍ ഒരുങ്ങിയതാണ് എന്നാല്‍ കൊറോണ വൈറസ് കാരണം റിലീസ് ചെയ്തിരുന്നില്ല. ചിത്രം ഒരു കോമഡി ഡ്രാമ ആണ്. അമേരിക്കന്‍ സഞ്ചാരിയായ ഒരു യുവതിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ലോകം മുഴുവനും സഞ്ചരിച്ച ശേഷം ഇന്ത്യ കാണാന്‍ വരുന്ന ഒരു വിദേശ വനിതയുടെ കഥ. ഇംഗ്ലീഷ് അറിയാത്ത ഒരു യുവാവ് സ്ഥലങ്ങള്‍ ചുറ്റികാണിക്കാന്‍ കൊണ്ടു പോകുന്നതാണ് ഈ കഥയില്‍ പറയുന്നത്.

about kilometers and kilometers movie

The post ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു! appeared first on metromatinee.com Lifestyle Entertainment & Sports .