ഒരു കുപ്രസിദ്ധ പയ്യനിലേയും ചോലയിലേയും അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നടിയാണ് നിമിഷ സജയൻ.എന്നാൽ സിനിമയിൽ സൗന്ദര്യത്തിന്റെ പേരിൽ താൻ ഒറ്റപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് താരം. അഭിനയം മാത്രമല്ല സിനിമയിൽ പിടിച്ചു നിൽക്കാൻ സൗന്ദര്യവും വേണെമെന്ന് പറഞ്ഞു ഒരു കൂട്ടം ആളുകൾ നിമിഷയെ അക്ര മിച്ചുവെന്നും പറയുകയാണ് സംവിധായക സൗമ്യ സദാനന്ദൻ.

കുഞ്ചാക്കോ ബോബൻ നിമിഷ എന്നിവർ അഭിനയിക്കുന്ന മംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ് സൗമ്യ. കുഞ്ചാക്കോയുടെ നായികയായി അഭിനയിക്കുന്നത് നിമിഷയാണെന് അറിഞ്ഞപ്പോൾ പലരും വിമർശനമായി എത്തിയെന്നും, ഒരു വിഭാഗം ഫാൻസുകാർ ഇത്തരം വിമർശനം നടത്തിയപ്പോൾ അത് പറഞ്ഞു നിമിഷ കരഞ്ഞിട്ടുണ്ട്.

ആദ്യമൊക്കെ അത് നിമിഷയെ ബാധിച്ചിരുന്നു എങ്കിലും പിന്നീട് അത് അവൾ മറികടന്നെന്നും അതിനായി സച്ചിൻ ടെണ്ടുൽക്കറുടെ കഥ നിമിഷക്ക് പറഞ്ഞു കൊടുത്തെന്നും സൗമ്യ പറയുന്നു. മോശം വിമർശങ്ങൾ ഉയരുമ്പോൾ കൂടുതൽ ശക്തിയിൽ തന്റെ പ്രകടനത്തിൽ കൂടിയാണ് അവർക്ക് മറുപടി നൽകിയതെന്നും പറഞ്ഞെന്ന് സൗമ്യ പറയുന്നു.മുംബൈയിലെ അംബർനാഥിൽ ജനിച്ചു വളർന്നയാളാണ് നിമിഷ.

അച്ഛൻ സജയൻ നായർ മുംബൈയിൽ എഞ്ചിനീയറാണ്, ബിന്ദുവാണ് അമ്മ. ബദ്‌ലാപ്പൂർ കാർമൽ കോൺവെൻറ് ഹൈസ്കൂളിലായിരുന്നു പഠനം. അതിനാൽ തന്നെ ഹിന്ദി നന്നായി അറിയാം.എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം നടത്തുന്നതിനിടയിലാണ് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നത്. അങ്ങനെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേക്കെത്തിയത്.

about nimisha sajayan

The post കുഞ്ചാക്കോയുടെ നായികയായി അഭിനയിക്കുന്നത് നിമിഷയാണെന് അറിഞ്ഞപ്പോൾ പലരും വിമർശനമായി എത്തി;അത് പറഞ്ഞു നിമിഷ കരഞ്ഞിട്ടുണ്ട് appeared first on metromatinee.com Lifestyle Entertainment & Sports .