ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സത്യസന്ധമായ പരാതിയാണ് താന്‍ നല്‍കിയതെന്ന് പരാതിക്കാരന്‍ ഹരികൃഷ്ണന്‍. റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് ഹരികൃഷ്ണന്റെ പ്രതികരണം. പരാതിയില്‍ നിന്നും പിന്നോട്ട് പോകില്ല. പണം തനിക്ക് തിരികെ ലഭിക്കണം. ഒത്തുതീര്‍പ്പിന് ആരും വന്നിട്ടില്ല. കേസുമായി ധൈര്യത്തോടെ മുന്നോട്ട് പോകുമെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. കുമ്മനത്തിന്റെ സാന്നിധ്യത്തിലാണ് താന്‍ പ്രവീണിനെ കണ്ടതെന്നും മികച്ച സംരംഭമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അഭിപ്രായപ്പെട്ടെന്നും ഹരികൃഷ്ണന്‍ നല്‍കിയ പരാതിയിലുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. 2018 ഫെബ്രുവരിയില്‍ തന്റെ വീട്ടിലെത്തിയ പ്രവീണ്‍ കുമ്മനത്തിന്റെ […]

The post ‘കുമ്മനത്തിനെതിരെ തന്റെ പരാതി സത്യസന്ധം’; പിന്നോട്ടില്ലെന്ന് ഹരികൃഷ്ണന്‍ appeared first on Reporter Live.