ബോളിവുഡ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നിന്നും നയന്‍താര.ദേശീയ പുരസ്‌കീരങ്ങള്‍ നേടിയ ‘അന്ധാദുന്‍’ എന്ന ചിത്രത്തിൽ നിന്ന് പിന്മാറിയതായാണ് റിപ്പോർട്ടുകൾ. ചിത്രത്തില്‍ നയന്‍താര നായികയാകുമെന്ന് സൂചന നേരത്തെ പുറത്ത് വിട്ടിരുന്നു

എന്നാല്‍ ചിത്രത്തിലെ കഥാപാത്രമായി മാറാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഈ സിനിമ നയന്‍താര നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പ്രതിഫലം ഓഫര്‍ ചെയ്‌തെങ്കിലും താരം നിരസിക്കുകയായിരുന്നു. ഈ ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

2019-ലെ മികച്ച ചിത്രത്തിനടക്കമുള്ള ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് അന്ധാദുന്‍. മികച്ച തിരക്കഥക്കും പുരസ്‌കാരം ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു.

The post കൂടുതല്‍ പ്രതിഫലം ഓഫര്‍ ചെയ്‌തു; ദേശീയ അവാര്‍ഡ് നേടിയ ചിത്രത്തിന്റെ റീമേക്കില്‍ നിന്നും നയൻ‌താര പിന്മാറിയതിനെ കാരണം മറ്റൊന്നായിരുന്നു appeared first on metromatinee.com Lifestyle Entertainment & Sports .