കൂട്ടുകാരിയ്‌ക്കൊപ്പം കളിക്കുന്ന നടന്‍ പ‌ൃഥ്വിരാജിന്റെ മകള്‍ അല്ലിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുപ്രിയയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ബാല്യകാല കളികള്‍ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. സുപ്രിയയുടെ പോസ്റ്റിന് താഴെ പൃഥ്വിരാജിന്റെ കമന്റുമുണ്ട്. ജോർദാനിലുള്ള പൃഥ്വി ഭാര്യയേയും മകളേയും ഏറെ മിസ്സ് ചെയ്യുന്നുണ്ടെന്ന് വ്യക്തം.

പ്രിയപ്പെട്ടവനായി കാത്തിരിക്കുകയാണ് താനും മകളുമെന്ന് സുപ്രിയ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചിരുന്നു.

“എല്ലാം ദിവസവും എന്റെ മകൾ എന്നോട് ലോക്ക്ഡൗൺ കഴിഞ്ഞോയെന്ന് ചോദിക്കും. ദാദ ഇന്ന് വരുമോ? ഇപ്പോൾ അല്ലിയും ഞാനും കാത്തിരിക്കുകയാണ് ദാദയുമായി വീണ്ടും ഒന്നിക്കുവാൻ,” സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ആടുജീവിതത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി ജോര്‍ദാനിലെ ഹോട്ടലിലാണ് ഇപ്പോള്‍ പൃഥ്വിയും സംഘവും. പ്രിയപ്പെട്ടവനായി കാത്തിരിക്കുകയാണ് താനും മകളുമെന്ന് സുപ്രിയ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. മൂന്നു മാസം നീണ്ട മരുഭൂമി വാസത്തിന് ശേഷമുള്ള പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങളും ഈ ദിവസങ്ങളില്‍ വൈറലായിരുന്നു. ജോര്‍ദാന്‍ വിമാനത്താവളത്തില്‍ ഉള്ള ഹോട്ടലില്‍ ആണ് പൃഥ്വിയും സംഘവും. സിവില്‍ ഏവിയേഷന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ നാട്ടിലേയ്ക്കു തിരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

supriya

The post കൂട്ടുകാരിക്ക് ഒപ്പം കളിച്ച് തിമിർത്ത് അല്ലി; വീഡിയോ പങ്കുവെച്ച് സുപ്രിയ appeared first on metromatinee.com Lifestyle Entertainment & Sports .