നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതുസമ്മതരെ സ്വതന്ത്രരായി മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ ബിജെപി. സുരേഷ് ഗോപി എംപി, മുന്‍ ഡിജിപിമാരായ ടിപി സെന്‍കുമാര്‍, ജേക്കബ് തോമസ് തുടങ്ങിയവരുടേ പേരുകളാണ് ഉയരുന്നത്. രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ബിജെപിയുമായി സഹകരിക്കുമെന്നും കഴിഞ്ഞ ദിവസം ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. ഇരിങ്ങാലക്കുട, കാഞ്ഞിരപ്പിള്ളി, മൂവ്വാറ്റുപുഴ സീറ്റുകളില്‍ മത്സരിക്കാനാണ് ആലോചിക്കുന്നത്. മത്സരിച്ചില്ലെങ്കിലും പ്രചാരണ രംഗത്ത് സജീവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ബിജെപി അംഗത്വം എടുക്കാത്ത ആളാണ് നടന്‍ കൃഷ്ണകുമാര്‍. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി ശക്തമായി രംഗത്ത് വന്നിരുന്നു. […]

The post കൃഷ്ണകുമാര്‍ മുതല്‍ സെന്‍കുമാര്‍ വരെ; സ്വതന്ത്രരാക്കി മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ ബിജെപി appeared first on Reporter Live.