തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തില്‍ പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. ഇഡിക്ക് സിഎജി റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ട് നിഷ്‌കളങ്കമല്ലെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തില്‍ ഭരണ സ്തംഭനം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമാണിത്. ഇത് അസാധാരണമാണെന്നും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ എജി തന്നെ ഇറങ്ങിയിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു. ഇതിന്റെ ഭാഗമായി വാര്‍ത്തകള്‍ ചോര്‍ത്തുക,അടിസ്ഥാന രഹിതമായ വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണെതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ എജി ഓഡിറ്റ് ആവശ്യപ്പെട്ടപ്പോള്‍ പറഞ്ഞതിനപ്പുറമൊന്നും ഇടത് സര്‍ക്കാരും ചെയ്തിട്ടില്ല. […]

The post ‘കേരളത്തില്‍ ഭരണസ്തംഭനം സൃഷ്ടിക്കാനുള്ള ശ്രമം’;ഇഡി അന്വേഷണത്തില്‍ പ്രതികരിച്ച് തോമസ് ഐസക് appeared first on Reporter Live.