ടോവിനോയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ റീലിസ് തിയ്യതി നീട്ടി വെച്ചു. ഫേസ്ബുക്കിലൂടെ ടോവിനോ തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. കേരളത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ സാഹചര്യത്തിലാണ് റിലീസ് തിയ്യതി മാറ്റിവെയ്ക്കാനുള്ള കാരണം

ടൊവീനോ തോമസിന്റെ കുറിപ്പ് വായിക്കാം

കോവിഡ് 19– രോഗത്തിന്റെ‌ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിങുകളും ഒഴിവാക്കുക എന്നതാണെന്നു‌ തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ പുതിയ സിനിമ -“കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ” -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്.

ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങൾക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്.

നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും.

ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ‌ സംരക്ഷിക്കാം..

നിങ്ങളുടെ സ്വന്തം

രണ്ടുപെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമേരിക്കക്കാരിയായ ഇന്ത്യ ജാർവിസാണ് നായിക. ബുള്ളറ്റില്‍ ഇന്ത്യമുഴുവന്‍ ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്നുമെത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയും അവരെ ചുറ്റിപ്പറ്റിയുമുള്ള കഥയുമാണ് ചിത്രത്തിന്റെ ഇതി വൃത്തം

about kilometers and kilometers movie

The post കൊറോണ; കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ റിലീസ് മാറ്റിവെച്ചു appeared first on metromatinee.com Lifestyle Entertainment & Sports .